താജുല്‍ ഉലമാ നൂറുല്‍ ഉലമാ അനുസ്മരണം ഇന്ന്‍ ദുബായില്‍

JSA-12-01-18-1


ദുബൈ. ജെ.എസ്.എ ദുബൈ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമവും താജുല്‍ ഉലമാ നൂറുല്‍ ഉലമാ അനുസ്മരണവും ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിന് പിൻവശം ക്രസൻറ് സ്കൂളിൽ നടക്കും. പരിപാടിയിൽ കൂറാ തങ്ങൾ മുഖ്യാതിഥിയായി സംബന്ധിക്കും. സയ്യിദ് ത്വാഹാ ബാഫഖി തങ്ങൾ, സയ്യിദ് ഫള്ൽ തങ്ങൾ കരുവൻതുരുത്തി, അസീസ് സഖാഫി മമ്പാട്, മുസ്തഫ ദാരിമി വിളയൂർ , സലാം മാഷ് കാഞ്ഞിരോട്, യൂസുഫ് ഹാജി പെരുമ്പ, ജലീൽ ഹാജി ഗുരുവായൂർ തുടങ്ങിയ നേതാക്കളും പണ്ഡിതൻമാരും പ്രസ്ഥാന ബന്ധുക്കളും സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. കെ.കെ.എം സഅദി മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ ഗായകൻ ശുക്കൂർ ഇർഫാനി ചെമ്പരിക്കയുടെ നേതൃത്വത്തിൽ ബുർദാ മജ് ലിസും ഇശൽ വിരുന്നും നടക്കും. സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. 0505015024
യു.എ.ഇ ക് പുറമേ യുള്ള രാഷ്ട്രങ്ങളിലെ സഹകാരികല്‍ക്ക് www.saadiya.org പരിവാടിയുടെ തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്ന താണ്.

Watch Live :