താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ നൂറുല്‍ ഉലമാ എം.എ.ഉസ്താദ് ഉറൂസ് മുബാറക്ക് ജനുവരി 15,16,17ന്

ദേളി: പ്രവര്‍ത്തന പാദയില്‍ അര നൂറ്റാണ്ടിലേക്ക് കടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ പ്രാരംഭ കാലം മുതല്‍ പ്രസിഡണ്ടായിരുന്ന താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയും ജനറല്‍ മാനേജറായിരുന്ന നൂറുല്‍ ഉലമാ എം.എ.ഉസ്താദിന്റെ മൂന്നാം ആണ്ട് നേര്‍ച്ചയും 2018 ജനുവരി 15,16,17 തിയ്യതികളില്‍ നടത്താന്‍ പ്രസിഡണ്ട് സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി. ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, മുഹമ്മദ് സ്വാലിഹ് സഅദി, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം.എ.അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, യൂസുഫ് ഹാജി പെരുമ്പ, മുഹമ്മദ് ഷരീഫ് കല്ലട്ര, പ്രൊഫ.യു.സി.അബ്ദല്‍ മജീദ്, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഷാഫി ഹാജി കീഴൂര്‍, പി.കെ.അലിക്കുഞ്ഞി ദാരിമി, മുല്ലച്ചേരി അബ്ദുല്‍ ഖാദര്‍ ഹാജി, കാടാച്ചിറ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഹമീദ് മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ലതീഫ് സഅദി കൊട്ടില, സി.പി.അബ്ദുല്‍റവൂഫ് മുസ്‌ലിയാര്‍, അബൂബക്കര്‍ ഫൈസി, കെ.പി.കമാലുദ്ധീന്‍ മൗലവി, സി.എച്ച്. ഉസ്മാന്‍ ഫൈസി, അബ്ദുല്‍ ജലീല്‍ സഖാഫി, ജബ്ബാര്‍ മാവുച്ചേരി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കെ.കാദര്‍ കുട്ടി, അമീറലി ചൂരി, അബ്ദുല്‍ ഹമീദ് മദനി, ഇബ്രാഹിം സഅദി മുഗു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദല്‍റഹ്മാന്‍ കല്ലായി വരവ് ചിലവ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ് സ്വാഗതം പറഞ്ഞു.andu nercha prakyapanam