താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ടു നേര്‍ച്ച ജനുവരി 16,17ന്: സ്വാഗതസംഘം രൂപീകരണം നാളെ

ദേളി : താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഉള്ളാള്‍ തങ്ങളുടെ നാലാം ആണ്ട നേര്‍ച്ചയും നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെ മൂാം ആണ്ടു നേര്‍ച്ചയും ജുനുവരി 16, 17 തീയതികളില്‍ വിപുലമായ പരിപാടികളോടെ ദേളി ജാമിഅ സഅദിയ്യയില്‍ നടത്താന്‍ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ചേര്‍ സഅദിയ്യ സെക്ര’റിയേറ്റ് യോഗം തീരുമാനിച്ചു. പരിപാടിയുടെ നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപീകരണ കവെന്‍ഷന്‍ നാളെ ഉച്ചക്ക് 2 മണിക്ക് സഅദിയ്യയില്‍ നടക്കും.
വര്‍ക്കിംങ് സെക്ര’റി എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് യോഗം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ റഹ്മാന്‍ കല്ലായി, ശാഫി ഹാജി കീഴൂര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതം പറഞ്ഞു.and nercha swagatha sangam roopeekaranam