പി. എ ഉസ്താദ് അനുസ്മരണവും ഖത്മുല്‍ ഖുര്‍ആനും നാളെ സഅദിയ്യയില്‍

ദേളി: സഅദിയ്യ ശരീഅത്ത് കോളേജ് പ്രന്‍സിപ്പാളും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാളിയുമായിരു പി എ ഉസ്താദ് അനുസ്മരണ സംഗമവും ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസും നാളെ (സെപ്തംബര്‍ 27 ബുധന്‍) സഅദിയ്യയില്‍ നടക്കും.

ശരീഅത്ത് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മജ്‌ലിസ്സുല്‍ ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കു പരിപാടിക്ക് രാവിലെ 11 മണിക്ക് നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ തുടക്കമാവും. സഅദിയ്യ പ്രസിഡണ്ടും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡണ്ട് ശൈഖുനാ അലിക്കുഞ്ഞി ഉസ്താദ് ഷിറിയ ഉദ്ഘാടനം ചെയ്യും. ആറളം അബ്ദുല്‍ ഖാദിര്‍ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. അനുസ്മരണത്തോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ നടക്കു ദുആ മജ്‌ലിസുകള്‍ക്ക് പ്രമുഖ നേതാക്കള്‍ നേതൃത്വം നല്‍കും. കാസറഗോഡ് ജില്ലാ സഅദി സംഗമം രാവിലെ പത്ത് മണിക്ക് സഅദിയ്യയില്‍ നടക്കും. ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, സെക്ര’റി എ പി അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, കെ കെ ഹുസൈന്‍ ബാഖവി, ഉബൈദുള്ളാഹി സഅദി മ’ൂര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുള്ള ബാഖവി കു’ശ്ശേരി, സൈദലവി ഖാസിമി കരിപ്പൂര്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, ലത്ത്വീഫ് സഅദി കൊ’ില, അബ്ദുല്‍ ഗഫാര്‍ സഅദി, പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം എ അബ്ദുല്‍ വഹാബ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി മുഗു, അബ്ദുല്ല സഅദി ചീയ്യൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.