ആദര്‍ശ മുഖാമുഖം സംഘടിപ്പിച്ചു

ദേളി: മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റി തൗഹീദ്‌, ശിര്‍ക്ക്‌ എന്ന വിഷയത്തില്‍ ആദര്‍ശ മുഖാമുഖം സംഘടിപ്പിച്ചു. സയ്യിദ്‌ ഇസ്‌മാഈല്‍ അല്‍ ഹാദീ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി സമസ്‌ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.കെ.ഹുസൈന്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.എം. സഅദി അബൂദാബി വിഷയാവതരണം നടത്തുകയും തുടര്‍ന്ന്‌ നടന്ന സംശയ നിവാരണ സെഷനില്‍ മുഹ്‌യിദ്ധീന്‍ സഅദി കുഴിപ്പുറം, റഫീഖ്‌ സഅദി ദേലംപാടി, എം.എ. ജാഫര്‍ സ്വാദിഖ്‌ സഅദി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ നൂറുല്‍ ഉലമാ സഅദി സാന്ത്വന നിധിയുടെ കീഴില്‍ സഅദികളുടെ വിധവകള്‍ക്കുള്ള പെന്‍ഷന്‍ വിതരണം നടത്തി.
സൈദലവി ഖാസിമി കൊണ്ടോട്ടി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ്‌ ജലാലുദ്ധീന്‍ സഖാഫി ആദൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇബ്രാഹിം സഅദി മുഗു, ആബിദ്‌ സഅദി കൊടക്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ലതീഫ്‌ സഅദി കൊട്ടില സ്വാഗതവും ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
adarsha mugamugam