സഅദിയ്യയില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.

ദേളി: രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യദിനം ദേളി ജാമിഅ സഅദിയ്യയില്‍ സ്ഥാപനമേധാവികളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും സമുചിതമായി ആഘോഷിച്ചു. സമസ്‌ത കേന്ദ്ര മുശാവറ അംഗവും സഅദിയ്യ ശരീഅത്ത്‌ കോള്‌ജ്‌ ആക്ടിംഗ്‌ പ്രിന്‍സിപ്പളുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ ലിയാര്‍ ദേശീയ പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ പാദൂര്‍ ഷാനവാസ്‌ അഭിവാദ്യം സ്വീകരിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദീ തങ്ങള്‍ പാനൂറിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്‌ അദ്ധ്യക്ഷത വഹിച്ചു. പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം ആശംസിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ജഅ്‌ഫര്‍ സ്വാദിഖ്‌ സഅദി, അഹ്‌ മദ്‌ കബീര്‍ എന്നിവര്‍ വിവിധ ഭാഷകളില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കന്നട സമാജം പുറത്തിറക്കിയ സ്വാതന്ത്ര്യ ദിന സപ്ലിമെന്റ്‌ സൈദലവി ഖാസിമി കുട്ടശ്ശേരി അബ്ദുല്ല ബാഖവിക്ക്‌ നല്‍കിയും ശുചിത്വ കാമ്പയിന്‍ ലോഗോ സ്വാലിഹ്‌ സഅദി ലത്വീഫ്‌ സഅദി കൊട്ടിലക്ക്‌ നല്‍കിയും പ്രാകശനം ചെയ്‌തു. ചിയ്യൂര്‍ അബ്ദുല്ലാഹി സഅദി, ഇബ്രാഹിം സഅദി വിട്ടല്‍, കെ.എസ്‌.മുഹമ്മദ്‌ മുസ്‌തഫ, ഫാളില്‍ സഅദി, ഹമീദ്‌ സഅദി, അന്‍വര്‍ സഖാഫി, ഉസ്‌മാന്‍ സഅദി, അബ്ദുറഹ്‌ മാന്‍ സഅദി തുവ്വൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

FLAGgaffar usthadsakafi usthadulgadanamswagatham