സമാധാന സന്ദേശറാലി സംഘടിപ്പിച്ചു.

ദേളി.ലോകത്തിലാദ്യമായി അണുബോബ്‌ വര്‍ഷികപ്പെട്ട ജപ്പാനിലെ ഹിരോഷിമയുടെയും നാഗസാക്കിയുടെയും അനുസ്‌മരണത്തിന്റെ ഭാഗമായി സഅദിയ്യ ഹൈസ്‌കൂളില്‍ സോഷ്യല്‍ ക്ലബ്ബ്‌ യുദ്ധം നാടിനാപത്ത്‌ എന്ന ശീര്‍ശകത്തില്‍ സമാധാന സന്ദേശറാലി സംഘടിപ്പിച്ചു.റാലിയുടെ ഭാഗമായി സഅദിയ്യ ഐ.ടി.ഐകോളേജ്‌്‌, നഴ്‌സറിസ്‌കൂള്‍ സഅദാബാദ്‌, എന്‍. ഐ. എ. എല്‍. പിസ്‌കൂള്‍ദേളി എന്നിവിടങ്ങളില്‍ പീസ്‌കോഫറന്‍സ്‌ സംഘടിപ്പിക്കുകയും സഡാക്കോ നസാക്കി സമര്‍പ്പണവും നടത്തുകയും ചെയ്‌തു.
ക്വിസ്‌ കോംപറ്റീഷന്‍, പ്ലക്കാര്‍ഡ്‌ നിര്‍മാണം, പീസ്‌ പ്ല്രട്‌ജ്‌ , പ്രബന്ധ രചനാ മത്‌്‌സരം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. കണ്‍വീനര്‍ മാരായ ശീന, രജനി, ജില്‍നാരാജ്‌ എന്നീ അദ്ധ്യാപികമാര്‍ ഇതിന്‌ നേതൃത്വം നല്‍കി.
സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ്‌ മൗലവി ആലംബാടിയുടെ അദ്ധ്യക്ഷതയില്‍ എന്‍.ഐ.എ.എല്‍.പി. സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഗഫൂര്‍ മാസ്റ്റര്‍ പീസ്‌ കോണ്‍ഫറന്‍സ്‌ ഉല്‍ഘാടനം ചെയ്‌തു. ഐ.ടി. ഐ പ്രിന്‍സിപ്പല്‍ കെ. വി വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ കുഞ്ഞി മുഖ്യാധിതിയായി. പ്രസാദ്‌ മാസ്റ്റര്‍, സുധാകരന്‍ മാസ്റ്റര്‍, സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഉസ്‌മാന്‍ സഅദി കൊട്ടപ്പുറം, പി.ടി.എ പ്രസിഡണ്ട്‌ അശ്‌റഫ്‌ മേല്‍പറമ്പ്‌, , നാഗേഷ്‌ മാസ്റ്റര്‍ മല്ലം, അബൂ ത്വാഹിര്‍ സഅദി, എന്നിവര്‍ സംസാരിച്ചു.hiroshima pressnakasaki