പ്രബോധകര്‍ എഴുത്തു മേഖലയില്‍ തിളങ്ങണം: സലാം ഓമശ്ശേരി

ദേളി: നവ സമൂഹത്തിന്റെ മിടിപ്പുകള്‍ കണ്ടറിഞ്ഞ്‌ പ്രബോധകര്‍ പ്രവര്‍ത്തന മേഖല സജീവമാക്കണമെന്ന്‌ പ്രമുഖ സൈക്കോളജിസ്‌റ്റും എഴുത്തുകാരനുമായ ഡോ.അബ്ദുസ്സലാം ഓമശ്ശേരി അഭിപ്രായപ്പെട്ടു. സഅദിയ്യ ദഅവാ കോളേജ്‌ വിദ്യാര്‍ത്ഥി സംഘടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബോധകര്‍ എഴുത്തു മേഖലയിലും കൂടി തിളങ്ങണമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
150 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ക്ലാസ്‌ പ്രിന്‍സിപ്പള്‍ സൈദലവി ഖാസിമി ഉദ്‌ഘാടനം ചെയ്‌തു. ജംഷീര്‍ അഹ്‌സനി മുക്കം, ഹാഷിം അഹ്‌സനി കല്ലാച്ചി, അഷ്രഫ്‌ അഹ്‌സനി, സലീം സഅദി, ജാഫര്‍ സ്വാദിഖ്‌ സഅദി, മുഹ്യദ്ദീന്‍ ഫാളിലി, സുബൈര്‍ സഅദി തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അബ്ദുല്ല കെ.കെ. സ്വാഗതവും ഷഫീഖ്‌ ദേലംപാടി നന്ദിയും പറഞ്ഞു.omashery