ചാന്ദ്രയാന്‍ എക്‌സിബിഷന്‍ ശ്രദ്ധേയമായി

ദേളി: സഅദിയ്യ ഹൈസ്‌കൂളിലെ സോഷ്യല്‍ ക്ലബ്ബ്‌ ആഭിമുഖ്യത്തില്‍ ചാന്ദ്രയാന്‍ ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കപ്പെട്ട ചാന്ദ്രയാന്‍ എക്‌സിബിഷന്‍ ശ്രദ്ധേയമായി
നിരവധി ബഹിരാകാശകാഴ്‌ച്ചകള്‍, ലൈക്ക, അപ്പോളാവാഹനം, സാറ്റേണ്‍ റോക്കറ്റ്‌, ആള്‍ഡ്രന്‍ ചന്ദനില്‍ ഇറങ്ങിയത്‌, തുടങ്ങിയവ ചിത്രീകരിച്ചത്‌ കാഴ്‌ച്ചക്കാര്‍ക്ക്‌ കൗതുകവും പഠനാര്‍ഹവുമായി.
സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ്‌മൗലവി ആലംബാടിയുടെ അദ്ധ്യക്ഷതയില്‍ പി.ടി.എ പ്രസിഡണ്ട്‌ മുഹമ്മദ്‌ അശ്‌റഫ്‌ മേല്‍പറമ്പ്‌ ഉല്‍ഘാടനം ചെയ്‌തു. സ്‌കൂള്‍ഹെഡ്‌മാസ്റ്റര്‍ ഉസ്‌മാന്‍ സഅദി കൊട്ടപ്പുറം, അബ്ദുല്‍ ഗഫ്‌ഫാര്‍ സഅദി, ഇബ്‌റാഹിം സഅദി, മുഹമ്മദ്‌ ശാഫി നെല്ലിക്കുന്ന്‌, നാഗേഷ്‌ മാസ്‌റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
സോഷ്യല്‍ ക്ലബ്ബ്‌ കണ്‍വീനര്‍മാരായ ശീന, രചനി, ജില്‍നാ രാജ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഫഖ്‌റുദ്ധീന്‍ ചിശ്‌തി ,നൗഫല്‍, മുഹമ്മദ്‌ അജ്‌മല്‍ , അബ്ദുസ്സലാം എന്നിവര്‍ എക്‌സിബിഷന്‍ നിയന്ത്രിച്ചു.
ചാന്ദ്രയാന്‍ ദിനത്തോടനുബന്ധിച്ച്‌ ക്വിസ്‌കോംപറ്റീഷന്‍, പ്രസംഗ മത്സരം ,ഡോകുമെന്ററി പ്രദര്‍ശനം എന്നിവ വിവിധ ക്ലബ്ബുകള്‍ക്കു കീഴില്‍ സംഘടിപ്പിച്ചു. chandrayan