സഅദിയ്യ വിദ്യാര്‍ത്ഥിക്കൂട്ടായ്‌മക്ക്‌ നവ സാരഥികള്‍

ദേളി: സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്‌.എസ്‌.എ 2017-18 വര്‍ഷത്തേക്കുള്ള നവ സാരഥികളെ തിരഞ്ഞെടുത്തു. വൈസ്‌ പ്രിന്‍സിപ്പള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഹുസൈന്‍ സഅദി കെ.സി.റോഡ്‌ ജനറല്‍ ബോഡി നിയന്ത്രിച്ചു. സ്വാലിഹ്‌ സഅദി തളിപ്പറമ്പ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നവ സാരഥികള്‍: സയ്യിദ്‌ ശഫീഖ്‌ അല്‍ ഹാദി ചൂരി (പ്രസിഡണ്ട്‌), സയ്യിദ്‌ ശഫീഖ്‌ റഹ്‌ മാന്‍ പുത്തിഗെ, ഫുആദ്‌ കൂത്തുപ്പറമ്പ്‌ (വൈസ്‌. പ്രിസഡണ്ടുമാര്‍), നവാസ്‌ ചട്ടഞ്ചാല്‍ (ജന.സെക്രട്ടറി), ഇബ്രാഹിം ഓള്‍ഡ്‌ ബീച്ച്‌, അനസ്‌ പയ്യോളി (ജോ.സെക്രട്ടറിമാര്‍), സഈദ്‌ പരപ്പനങ്ങാടി (ട്രഷറര്‍), സഹല്‍ വര്‍ക്കള (കാമ്പസ്‌ ലീഡര്‍). mssa