സഅദിയ്യയില്‍ കാന്തപുരത്തിന്റെ പണ്ഡിത ദര്‍സ്‌ 22 ന്‌

ദേളി: അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പണ്ഡിത ദര്‍സ്‌ ജൂലൈ 22 ന്‌ ഉച്ചക്ക്‌ 2 മണിക്ക്‌ ദേളി സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
സമസ്‌ത മുശാവറ അംഗം ബേക്കള്‍ ഇബ്രാഹിം മുസ്ലിയാര്‍, എ പി അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത്‌, സയ്യിദ്‌ ഇസ്‌മായീല്‍ ഹാദി തങ്ങള്‍ പാനൂര്‍, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി, പി പി ഉബൈദുള്ളാഹ്‌ സഅദി, മുഹമ്മദലി സഖാഫി കൃക്കരിപ്പൂര്‍, സ്വാലിഹ്‌ സഅദി, കുട്ടശ്ശേരി അബ്ദുള്ള ബാഖവി, സൈദലവി ഖാസിമി,ലതീഫ്‌ സഅദി കൊട്ടില തുടങ്ങിയവര്‍ സംബന്ധിക്കും.

pandida dars 22