ജലാലിയ്യ ദിക്‌ര്‍ ഹല്‍ഖ യും സി.എം വലിയ്യുള്ളാഹി അനുസ്‌മരണവും നാളെ സഅദിയ്യയില്‍

ദേളി: ജാമിഅ സഅദിയ്യയില്‍ ജാലാലിയ്യ ദിക്‌ര്‍ ഹല്‍ഖയും മടവൂര്‍ സി.എം വലിയ്യുള്ളാഹി അനുസ്‌മരണവും (ജൂലൈ 9 ഞായര്‍) നാളെ വൈകുന്നേരം ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകുന്നേരം 7.15ന്‌ നൂറുല്‍ ഉലമാ എം.എ ഉസ്‌താദ്‌ മഖ്‌ബറ സിയാറത്ത്‌, തുടര്‍ന്ന്‌ നടക്കുന്ന ജലാലിയ്യ ദിഖ്‌ര്‍ ഹല്‍ഖയ്‌ക്ക്‌, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എ.പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത്‌, ബേക്കല്‍ ഇബ്രാഹിം മുസ്‌്‌ലിയാര്‍, സ്വാലിഹ്‌ സഅദി തളിപ്പറമ്പ, തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സയ്യിദ്‌ ഇസ്‌മായില്‍ ഹാദി തങ്ങള്‍, സയ്യിദ്‌ ജലാലുദ്ദീന്‍ കാമില്‍ സഖാഫി ആദൂര്‍, പള്ളംങ്കോട്‌ അബ്‌്‌ദുല്‍ ഖാദിര്‍ മദനി, എം.എ അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്‌്‌ദുല്‍ ഖാദിര്‍ സഅദി, അബ്‌്‌ദുല്‍ കരീം സഅദി ഏണിയാടി, ശറഫുദ്ദീന്‍ സഅദി പുളിയംപറമ്പ്‌, സൈദലവി ഖാസിമി, എസ്‌.എ അബ്‌്‌ദുല്‍ ഹമീദ്‌ മൗലവി ആലമ്പാടി, അബ്ദുല്‍ ലത്ത്വീഫ്‌ സഅദി കൊട്ടില, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, ശാഫി ഹാജി കീഴൂര്‍, ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള്‌ അഹ്‌മദ്‌ സഅദി ചേരൂര്‍, ഉസ്‌മാന്‍ സഅദി കോട്ടപ്പുറം, അബ്ദുല്ല സഅദി ചീയ്യൂര്‍, സുബൈര്‍ സഅദി മധൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ ബനാത്ത്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്‌ത്രീകള്‍ക്കുള്ള പ്രത്യേക കുടുംബ ക്ലാസ്സിന്‌ കെ. പി ഹുസൈന്‍ സഅദി നേതൃത്വം നല്‍കും.jalaliya nale