സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ ക്ലാസ്‌ ആരംഭിച്ചു

ദേളി: സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ 2017-18 വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിച്ചു. വൈസ്‌ പ്രിന്‍സിപ്പള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌ സ്വാലിഹ്‌ സഅദി തളിപ്പറമ്പ നൂറുല്‍ ഉലമാ മഖ്‌ബറ സിയാറത്തിന്‌ നേതൃത്വം നല്‍കി. കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്‌, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.കെ.ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഉബൈദുല്ലാഹി സഅദി, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്‌, സൈദലവി ഖാസിമി, അബ്ദുല്‍ ലതീഫ്‌ സഅദി കൊട്ടില, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുല്‍ റഹ്‌ മാന്‍ സഅദി തുവ്വൂര്‍, അശ്‌ഫാഖ്‌ മിസ്‌ബാഹി, യൂസുഫ്‌ സഅദി അയ്യങ്കേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

college open