ലൈലത്തുല്‍ഖദറിനെ പ്രതീക്ഷിച്ച്‌ സഅദിയ്യയില്‍ പ്രാര്‍ത്ഥനകളുമായി ആയിരങ്ങള്‍

ദേളി വിശുദ്ധ റമളാന്‍ 25ാം രാവില്‍ ലൈലത്തുല്‍ഖദറിനെ പ്രതീക്ഷിച്ച്‌ സഅദാബാദില്‍ വിശ്വാസികള്‍ തീര്‍ത്ത ആത്മീയ സമ്മേളനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.പാതിരാവരെ നീണ്ടു നിന്ന പ്രാര്‍ത്ഥനക്ക്‌ സയ്യിദ്‌ സൈനുദ്ധീന്‍ കൂരിക്കുഴി തങ്ങള്‍ നേതൃത്വം നല്‍കി ഉച്ചക്ക നടന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തില്‍്‌ സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കൂറ പ്രാര്‍ത്ഥന നടത്തി അബ്ബാസ്‌ മുസ്ലിയാര്‍ മഞ്ഞനാടി നേതൃത്വം നല്‍കി. സമസ്‌ത വൈസ്‌ പ്രസിഡണ്ട്‌ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ പ്രാരംഭ സംഗമം ഉദ്‌ഘാടനം ചെയ്‌തു.സി അബ്ദുള്ള മുസ്ലിയാര്‍ അധ്യക്ഷ വഹിച്ചു. സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി പ്രാര്‍ത്ഥന നടത്തി. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ പ്രസംഗിച്ചു വൈകിട്ട്‌ നടന്ന ജലാലിയ്യ ദിഖ്‌റ്‌ ഹല്‍ഖക്ക്‌ സയ്യിദ്‌ മുഖ്‌താര്‍ തങ്ങള്‍ കുമ്പോള്‍ സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവവും തൗബ മജ്‌ലിസിന്‌ സയ്യിദ്‌ ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയും നേതൃത്വം നല്‍കി . സമൂഹ നോമ്പ്‌ തുറയില്‍ ആയിരങ്ങള്‍ കണ്ണിയായി കെ പി എസ്‌ തങ്ങള്‍ ബേക്കള്‍, സയ്യിദ്‌ മുനീറുല്‍ അഹ്‌ദല്‍ തങ്ങള്‍,സ്വാലിഹ്‌ സഅദി,സി അബ്ദുള്ള മുസ്ലിയാര്‍ ഉപ്പള കെ പി ഹുസൈന്‍ സഅദി കെ സി റോഡ്‌, ബി എസ്‌ അബ്ദുള്ളകുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്ദുല്‍ഖാദിര്‍ മദനി,എം എ അബ്ദുല്‍ വഹാബ്‌, ഇബ്രാഹിം കല്ലട്ര, ഹാജി അബ്ദുള്‌ള ഹുസൈന്‍ കടവത്ത്‌, ശാഫി ഹാജി കീഴൂര്‍, എ വി അബ്ദുല്‍ റഹ്മാല്‍ ഹാജി,അബ്ദുള്ള ഹാജി കളനാട്‌, അബ്ദുല്‍ ഖാദര്‍ ഹാജി മുല്ലച്ചേരി,കല്ലംങ്കടി ഉമ്പു ഹാജി, മൊയ്‌തു സഅദി ചേരൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, പാത്തൂര്‍ മുഹമ്മദ്‌ സഖാഫി, സ്വലാഹുദ്ധീന്‍ അയ്യൂബി,അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, സാദിഖ്‌ ആവളം,ശാദുലി ഫൈസി വി സി മുഹമ്മദ്‌, ജബ്ബാര്‍ ഹാജി സുലൈമാന്‍ കരിവെള്ളൂര്‍,ഇത്തിഹാദ്‌ മുഹമ്മദ്‌ ഹാജി,അബ്ദുല്‍ റഹ്മാന്‍ കല്ലായി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി,ഇസ്‌മായീല്‍ സഅദി പാറപ്പള്ളി, ബഷീര്‍ പുളിക്കൂര്‍,അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി,എം ടി പി അബ്ദുല്‍ റഹ്മാന്‍ ഹാജി,ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍,അബ്ദുല്‍ ഖാദിര്‍ ഹാജി കല്ലൂരാവി,നാസര്‍ ബന്ദാട്‌,എ വി ബദ്‌റുദ്ധീന്‍,അലി പൂച്ചക്കാട്‌ ഹമീദ്‌ മദനി ബല്ലാകടപ്പുറം , തുടങ്ങിയവര്‍ സംബന്ധിച്ചു.jalaliya koorikkizi thanagal