വിശുദ്ധ റമളാനിന്റെ ആത്മ ചൈതന്യം വരും ജീവിതത്തിന്‌ വെളിച്ചമാക്കണം എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍

ദേളി: ഒരു മാസത്തെ വ്രത വിശുദ്ധിയിലൂടെ ആര്‍ജിച്ചെടുത്ത ആത്മ ചൈതന്യം തുടര്‍ ജീവിതത്തിന്‌ വെളിച്ചമാക്കണമെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷന്‍ താജുശ്ശരീഅ എം.അലിക്കുഞ്ഞി ഉസ്‌താദ്‌ പ്രസ്‌താപിച്ചു. ദേളി സഅദിയ്യയില്‍ റമളാന്‍ 25-ാം രാവില്‍ പതിനായിരങ്ങള്‍ സംബന്ധിച്ച പ്രാര്‍ത്ഥനാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
റമളാന്‍ വിശ്വാസിക്ക്‌ പകര്‍ന്ന്‌ നല്‍കിയത്‌ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സേവനമനസ്ഥിതിയുടെയും നല്ല പാഠങ്ങളായിരുന്നു. പെരുന്നാള്‍ ആഘോഷത്തോടെ ഈ ചിട്ടയും ജീവിത ശൈലിയും ഉപേക്ഷിക്കുന്ന അവസ്ഥയുണ്ടാക്കരുത്‌. ഭക്ഷണവും മറ്റു സൗകര്യങ്ങളും ത്യജിച്ചതിലൂടെ വിശക്കുന്നവരുടെ വേദനയോട്‌ ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ച വിശ്വാസികള്‍ ദുരിതമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി രംഗത്തിറങ്ങേണ്ടതുണ്ട്‌. സൃഷ്ടിജാലങ്ങള്‍ക്ക്‌ കരുണ ചൊരിയുന്നവര്‍ക്ക്‌ മാത്രമേ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുകയുള്ളൂ, താജുശ്ശരീഅ പറഞ്ഞു.
സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പ്രാരംഭ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. സി.അബ്ദുല്ല മുസ്‌ ലിയാര്‍ ഉപ്പള അദ്ധ്യക്ഷത വഹിച്ചു. ജലാലിയ്യ ദിക്‌ ര്‍ ഹല്‍ഖക്ക്‌ അഹ്മദ്‌ മുഖ്‌താര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. ബേക്കല്‍ ഇബ്രാഹിം മുസ്‌ ലിയാര്‍ പ്രഭാഷണം നടത്തി. തൗബാ മജ്‌ലിസിന്‌ സയ്യിദ്‌ ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട നേതൃത്വം നല്‍കി. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു.ulgadanam