സ്‌നേഹസ്‌പര്‍ശം തീര്‍ത്തു സഅദിയ്യയില്‍ സ്‌നേഹസംഘം ഇഫ്‌താര്‍ വിരുന്ന്‌

ദേളി: വിശുദ്ധ റമളാനിന്റെ പവിത്ര ധന്യതയില്‍ സ്‌നേഹസംഘം സഅദിയ്യ വാട്‌സപ്പ്‌ ഗ്രൂപ്പ്‌ സഅദിയ്യയിലെ അനാഥ അഗതി വിദ്യാര്‍ത്ഥികള്‍, ഉസ്‌താദുമാര്‍, സ്ഥാപന മേധാവികള്‍ക്കൊപ്പം ഗ്രാന്റ്‌ ഇഫ്‌താര്‍ സംഗമവും അനുമോദനവും സംഘടിപ്പുച്ചു. സ്ഥാപന അന്തേവാസികളും ജീവനക്കാരും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംഗമിച്ച പരിപാടി നവ്യാനുഭവമായി മാറി.
പരിപാടിക്ക്‌ തുടക്കം കുറിച്ച്‌ നടന്ന നൂറുല്‍ ഉലമാ മഖ്‌ബറ സിയാറത്തിന്‌ സയ്യിദ്‌ ഹിബതുല്ലാഹില്‍ ബുഖാരി അല്‍ അഹ്‌സനി നേതൃത്വം നല്‍കി. ശേഷം സഅദിയ്യ യതീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന പരിപാടി അബ്ദുല്ലഹി സഅദി ചിയ്യൂറിന്റെ അദ്ധ്യക്ഷതയില്‍ എസ്‌.എ.അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി ഉല്‍ഘാടനം ചെയ്‌തു. ജാഫര്‍ സ്വാദിഖ്‌ സഅദി എം.എ. മുഖ്യ പ്രഭാഷണം നടത്തി. മദ്രസ പൊതു പരീക്ഷ, എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു തലങ്ങളില്‍ ഉന്നത വിജയം നേടിയവര്‍ക്ക്‌ അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍, സ്വലാഹുദ്ധീന്‍ അയ്യൂബി, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി എന്നിവര്‍ സ്‌നേഹസംഘത്തിന്റെ ഉപഹാരം കൈമാറി. സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി.
പരിപാടിയില്‍ എം.ടി.പി.അബ്ദുല്ല മൗലവി, ശറഫുദ്ധീന്‍ സഅിദ, മുഹ്യദ്ധീന്‍ സഅദി കട്ടക്കാല്‍, മുസ്ഥഫ മാസ്റ്റര്‍ തളിപ്പറമ്പ, മുഹമ്മദ്‌ ഹനീഫ്‌ മലപ്പുറം, ഇബ്രാഹിം സഅദി വിട്ടല്‍, അഹ്മദ്‌ ഫാസില്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ്‌ നാസിക്‌ മാങ്ങാട്‌ സ്വാഗതവും സാബിത്ത്‌ ബോവിക്കാനം നന്ദിയും പറഞ്ഞു.sneha sangam