സഅദിയ്യ ബോര്‍ഡിംഗ്‌ മദ്രസ ഹിഫ്‌ള്‌ സെന്റര്‍ ആരംഭിച്ചു

ദേളി : സഅദിയ്യ ബോര്‍ഡിംഗ്‌ മദ്രസ്സ മലയാളം, ഇംഗ്ലീഷ്‌, കന്നട മീഡിയം സ്‌കൂള്‍ പഠനത്തോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന ഹിഫ്‌ളുല്‍ ഖുര്‍ആന്‍ സെന്റര്‍ ഹാഫിള്‌ അഹ്‌മദ്‌ സഅദി ഉദ്‌ഘാടനം ചെയ്‌തു. പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ഖാലിദ്‌ മാസ്‌റ്റര്‍, മുഹമ്മദ്‌ നെക്രാജ്‌, ഉമര്‍ ശാഫി, മുഹമ്മദ്‌ നവാസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എസ്‌ മുസ്‌തഫ മൗലവി സ്വാഗതവും, ഹാഫിള്‌ നൂഹ്‌ സഖാഫി നന്ദിയും പറഞ്ഞു.boarding hifl