ഹരിത ക്യാമ്പസ്‌ പദ്ധതിക്ക്‌ വര്‍ണാഭമായ തുടക്കം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ സഅദിയ്യ ഹൈസ്‌കൂളില്‍ ഒരാഴ്‌ച്ച നീണ്ടുനില്‍ക്കുന്ന ഹരിത ക്യാമ്പസ്‌ പദ്ധതിക്ക്‌ വര്‍ണാഭമായ തുടക്കം. എസ്‌.വൈ.എസ്‌ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി വൃക്ഷ തൈ നട്ടു ഹരിത ക്യാമ്പസ്‌ വാരം ഉല്‍ഘാടനം ചെയ്‌തു.
വ്യക്ഷ തൈ വിതരണം, പരിസ്ഥിതി സെമിനാര്‍, ഈക്കോ ക്ലബ്ബ്‌ ഉല്‍ഘാടനം, ഹെല്‍ത്ത്‌ അവേര്‍ണസ്‌ പ്രോഗ്രാം, എന്നിവ ഇതിന്‌ കീഴില്‍ സംഘടിപ്പിക്കുമെന്ന്‌ ഹെഡ്‌മാസ്‌റ്റര്‍ ഉസ്‌മാന്‍ സഅദി കൊട്ടപ്പുറം അറിയിച്ചു.
എസ്‌. എസ്‌. എഫ്‌ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി , ഇസ്‌മായീല്‍ സഅദി പാറപ്പള്ളി , അബ്ദുറഹ്മാന്‍ കല്ലായി,നാഗേഷ്‌ മാസ്‌റ്റര്‍ മല്ലം, അബൂ ത്വാഹിര്‍ സഅദി അല്‍ അഫ്‌ളലി, അസീസ്‌ സഅദി മഞ്ചേശ്വരം, മുസ്‌തഫ മാസ്‌റ്റര്‍ തളിപ്പറമ്പ്‌ എന്നിവര്‍ സംബന്ധിച്ചു.high school paristhidi dinam