23-ാം തവണയും നൂറ്‌ മേനി; ചരിത്ര വിജയവുമായി സഅദിയ്യ

ദേളി: തുടര്‍ച്ചയായി 23-ാം തവണയും സി ബി എസ്‌ ഇ അഖിലേന്ത്യാ പത്താം ക്ലാസ്‌ പരീക്ഷയില്‍ നൂറ്‌ മേനി കൈവരിച്ച്‌ സഅദിയ്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍. പരീക്ഷ എഴുതിയ 119 വിദ്യാര്‍ത്ഥികളില്‍ 9 പേര്‌ മുഴുവന്‍ വിഷയങ്ങളില്‍ A+ ഗ്രേഡും 72 പേര്‌ ഡിസ്റ്റിങ്ക്‌ഷനും കരസ്ഥമാക്കി.
വിജയികളെ സഅദിയ്യ പ്രസിഡണ്ട്‌ സയ്യിദ്‌ കെ.എസ്‌.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, വര്‍ക്കിംഗ്‌ സെക്രട്ടറി എ.പി.അബ്ദുല്ല മുസ്‌ ലിയാര്‍ മാണിക്കോത്ത്‌, സ്‌കൂള്‍ മാനേജര്‍ എം.എ.അബ്ദുല്‍ വഹാബ്‌, പ്രിന്‍സിപ്പാള്‍ ഹനീഫ്‌ തുടങ്ങിയവര്‍ അനുമോദിച്ചു. cbse copy