സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ദേളി : ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത്‌ കോളേജ്‌ 2016-17 വര്‍ഷത്തെ ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തഖസ്സുസ്‌, ഫിഖ്‌ഹ്‌, അദബ്‌ മുതവ്വല്‍, അറബിക്‌ ഡിപ്ലോമ എന്നീ കോഴ്‌സുകളിലാണ്‌ പരീക്ഷ നടന്നത്‌. കോഴ്‌സില്‍ ഒന്ന്‌, രണ്ട്‌, മൂന്ന്‌ റാങ്ക്‌ ലഭിച്ചവര്‍ യഥാക്രമം: (തഖസ്സുസ്‌ ഫിഖ്‌ഹ്‌) മുഹ്‌യദ്ദീന്‍ ഫാളിലി നാറാത്ത്‌, സുഹൈല്‍ സഖാഫി കൊളവയല്‍, അബ്ദുല്‍ റസ്സാഖ്‌ സഅദി അയ്യങ്കേരി, (തഖസ്സുസ്‌ അദബ്‌) ഗുലാം അലി അല്‍-അത്വാരി, അബ്ദുല്‍റഹ്‌ മാന്‍ അല്‍-ഖാദിരി, മുഹമ്മദ്‌ ബഖ്‌തിയാര്‍ അഹ്‌മദ്‌ അല്‍-ഉവൈസി, (മുത്വവ്വല്‍) മുഹമ്മദ്‌ സുബൈര്‍ ബോര്‍ക്കള, ഇസ്‌മാഈല്‍ മന്‍സൂര്‍ അഹ്‌മദ്‌ കൃഷ്‌ണപുര, മുഹമ്മദ്‌ ഇസ്‌മാഈല്‍ വിഴിഞ്ഞം. വിജയികളെ സഅദിയ്യ പ്രസിഡന്റ്‌ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജന. സെക്രട്ടറി സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ, ശരീഅത്ത്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ എ.കെ അബ്ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍ വര്‍ക്കിംഗ്‌ സെക്രട്ടറി മാണിക്കോത്ത്‌ അബ്ദുല്ല മുസ്‌ലിയാര്‍, സെക്രട്ടറി ഹുസൈന്‍ സഅദി കെ.സി റോഡ്‌, വൈസ്‌ പ്രിന്‍സിപ്പാള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, കെ.കെ ഹുസൈന്‍ ബാഖവി തുടങ്ങിയവര്‍ അനുമോദിച്ചു.

shareeath exam result