സഅദിയ്യ ഓര്‍ഫനേജ്‌ ഫെസ്റ്റിന്‌ ഉജ്വല തുടക്കം

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ യതീംഖാന വിദ്യാര്‍ത്ഥികളുടെ കലാ പരിപാടിയായ ഓര്‍ഫനേജ്‌ ഫെസ്റ്റിന്‌ നൂറുല്‍ ഉലമാ മഖ്‌ബറ സിയാറത്തോടെ തുടക്കമായി. ഉദ്‌ഘാടന സമ്മേളനം സയ്യിദ്‌ ഹിബതുള്ള അഹ്‌സനിയുടെ അദ്ധ്യക്ഷതയില്‍ ദഅവാ കോളേജ്‌ പ്രന്‍സിപ്പള്‍ സൈദലവി ഖാസിമി ഉല്‍ഘാടനം ചെയ്‌തു. കാസര്‍കോട്‌ സി.ഐ. ജനാബ്‌ അബ്ദുല്‍ റഹീം സി.എ മുഖ്യാത്ഥിതിയായിരുന്നു. എസ്‌.ഒ.ടുഡെ വാര്‍ഷിക പതിപ്പിന്റെ പ്രകാശന കര്‍മ്മം കാസര്‍കോട്‌ സി.ഐ. സൈദലവി ഖാസിമിക്ക്‌ നല്‍കി നിര്‍വ്വഹിച്ചു.
അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ഇബ്രാഹിം സഅദി വിട്ടല്‍, എം.ടി.പി.അബ്ദുല്ല മൗലവി, അബ്ദുല്‍ ഹമീദ്‌ സഅദി, അബ്ദുല്‍ റഷീദ്‌ സഅദി അറ്റാശ്ശേരി, അബ്ദുല്‍ അസീസ്‌ സഅദി, അബ്ദുല്ല ബംബ്രാണ, അയ്യൂബ്‌ മൗലവി വയനാട്‌, മുസ്‌തഫ മൗലവി പള്ളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സാബിത്‌ ബോവിക്കാനം സ്വാഗതവും ആബിദ്‌ മജല്‍ നന്ദിയും പറഞ്ഞു. fest inaguaration ci photo