സഅദിയ്യ സ്ഥാപനങ്ങള്‍ക്ക്‌ നൂറു മേനി

ദേളി ജാമിഅ സഅദിയ്യ യിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഈ വര്‍ഷം എസ്‌.എസ്‌.എല്‍. സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ജേതാക്കളായി. സഅദിയ്യ ഓര്‍ഫനേജ്‌, ജൂനിയര്‍ ശരീഅത്ത്‌ കോളേജ്‌ അഗതി മന്ദിരം തഹ്‌ഫീളുല്‍ ഖുര്‍ആന്‍ കോളേജ്‌, ബോര്‍ഡിംഗ്‌ മദ്രസ, തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും പരീക്ഷയെഴുതിയവരാണ്‌ ഉന്നത നിലവാരത്തില്‍ തുടര്‍ പഠനത്തിന്‌്‌ അര്‍ഹരായി.ത്‌.
സഅദിയ്യ പ്രസിഡണ്ട്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ സെക്രട്ടറി ഫസല്‍ കോയമ്മ തങ്ങള്‍ കൂറാ, വര്‍ക്കിംഗ്‌ സെക്രട്ടറി മാണിക്കോത്ത്‌ അബ്‌ദുള്ള മുസ്ലിയാര്‍ , ഹുസൈന്‍ സഅദി കെ.സി റോഡ്‌ സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ്‌ മൗലവി ആലംബാടി, പി.ടി.എ പ്രസിഡണ്ട്‌. ഇബ്രാഹിം സഅദി , സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഉസ്‌മാന്‍ സഅദി കൊട്ടപ്പുറം, സ്‌കൂള്‍ അദ്ധ്യാപകര്‍ തുടങ്ങിയവര്‍ വിജയികളെ അഭിനന്ദിച്ചു.SSLC RESULT