സഅദിയ്യയില്‍ ഖത്‌മുല്‍ ബുഖാരിയും ദുആ മജ്‌ലിസും ശനിയാഴ്‌ച്ച

ദേളി: സഅദിയ്യ ശരീഅത്ത്‌ കോളേജില്‍ നടന്നുവരുന്ന വിശുദ്ധ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ദര്‍സിന്റെ സമാപനവും ദുആ മജ്‌ലിസും ശനിയാഴ്‌ച്ച രാവിലെ 9 മണിക്ക്‌ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. ശരീഅത്ത്‌ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പാള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ ലിയാരുടെ അദ്ധ്യക്ഷതയില്‍ എ.പി.അബ്ദുല്ല മുസ്‌ ലിയാര്‍ മാണിക്കോത്ത്‌ ഉദ്‌ഘാടനം ചെയ്യും. സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ ദുആ മജ്‌ലിസിന്‌ നേതൃത്വം നല്‍കും. പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും സ്ഥാപന സംഘടനാ നേതാക്കളും സംബന്ധിക്കും.

kathmul bukhari