കാസര്‍ക്കോട്: സഅദിയ്യ ദഅ്വാ കോളേജ് +1 ബാച്ചിലേക്കുള്ള ഇന്റര്‍വ്യൂ ശനിയാഴ്ച്ച രാവിലെ 9 മണിക്ക് നടത്തപ്പെടും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.
7 വര്‍ഷത്തെ മത പഠനത്തോടൊപ്പം ഹാദീ ബിരുദവും ഭൗതിക പഠനത്തില്‍ പി.ജി.സര്‍ട്ടിഫിക്കറ്റും പുറമെ കമ്പ്യൂട്ടര്‍, ഭാഷാ പഠനങ്ങള്‍ കൂടി ലഭ്യമാവുന്ന രൂപത്തിലാണ് സിലബസ്.
അപേക്ഷാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി മാര്‍ക്കിന്റെ ഇന്റര്‍നെറ്റ് കോപ്പിയും ഫോട്ടോയും സഹിതം രക്ഷിതാവുമൊത്ത് ശനിയാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് മുമ്പായി എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946889918, 9847305274 എന്ന നമ്പറില്‍ ബന്ധപ്പെടുക.