എം.എസ്‌.എസ്‌.ഒ ക്ക്‌ നവ നേതൃത്വം

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയിലെ പ്രമുഖ സ്ഥാപനമായ സഅദിയ്യ ജൂനിയര്‍ ശരീഅത്ത്‌ കോളേജ്‌ വിദ്ധ്യാര്‍ത്ഥി സംഘടനായായ മിസ്‌ബാഹുസ്സുആദാ സ്‌റ്റുഡന്‍സ്‌ ഓര്‍ഗനൈസേഷന്‌ (എം.എസ്‌.എസ്‌.ഒ) പുതിയ നേതൃത്വം നിലവില്‍ വന്നു. പ്രസിഡണ്ട്‌ സയ്യിദ്‌ മുബശ്ശിര്‍ കണ്ണവം, വൈസ്‌ പ്രസിഡണ്ട്‌ സയ്യിദ്‌ ഇയാസ്‌ മുട്ടം, സയ്യിദ്‌ സനാഹ്‌ കിഴൂര്‍, സയ്യിദ്‌ ഉമര്‍ മാണിക്കോത്ത്‌ , ജനറല്‍ സെക്രട്ടറി മുബശ്ശിര്‍ ചീമേനി ജോ.സെക്രട്ടറി ഫഹീം നാപ്പോക്ക്‌, മൂസാ ആശിഖ്‌ ബി.സി റോഡ്‌ ട്രഷറര്‍ ഫഖ്‌റുദ്ധീന്‍ ചിശ്‌തി പയോട്ട എന്നിവരേയും തിരെഞ്ഞെടുത്തു.

MSSO NEW COMITTEE
സഅദിയ്യ ജൂനിയര്‍ ശരീഅത്ത്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ മാനേജര്‍ ഫാസില്‍ സഅദി വെള്ളേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങ്‌ ദേളി സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ ദേളി ഉല്‍ഘാടനം ചെയ്‌തു. ഉസ്‌മാന്‍ സഅദി കൊട്ടപ്പുറം വിഷയാവതരണം നടത്തി. അസീസ്‌ സഅദി, സൈഫുദ്ധീന്‍ സഅദി ,അഫ്‌്‌സല്‍ സഅദി എന്നിവര്‍ സംബന്ധിച്ചു.