സഅദിയ്യ സ്‌മാര്‍ട്ട്‌ ക്ലാസ്സ്‌ ഉദ്‌ഘാടനം ചെയ്‌തു.

ദേളി : ‘അവധിക്കാലം ആനന്ദകരമാക്കുക’ സഅദിയ്യ അക്കാദമിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന �സ്‌മാര്‍ട്ട്‌-17� എസ്‌.വൈ.എസ്‌ സംസ്ഥാന വൈസ്‌. പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ എസ്‌.എം.എ ജില്ലാ പ്രസിഡന്റ്‌ കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു.

smart class inagurationഖുര്‍ആന്‍, പ്രാക്ടിക്കല്‍ ഫിഖ്‌ഹ്‌, സയന്‍സ്‌, കമ്മ്യൂണിക്കേറ്റീവ്‌, സൈക്കോളജിക്കല്‍, മള്‍ട്ടി ലാംഗ്വേജ്‌, ആദര്‍ശം, തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ഈ ട്രൈനിംഗ്‌ പ്രഗല്‍ഭരോടൊപ്പമുള്ള ഇന്‍ട്രാക്ടീവ്‌ സെക്ഷന്‍, ഡിബേറ്റ്‌ ഡിസ്‌കഷന്‍, കളരി, പബ്ലിക്‌ സ്‌പീച്ച്‌, ഫീല്‍ഡ്‌ ട്രിപ്പ്‌, എന്നിവ ഉള്‍ക്കൊള്ളിച്ച ഈ കോഴ്‌സ്‌ രണ്ടാഴ്‌ച്ച നീണ്ടു നില്‍ക്കും.
പരിപാടിയില്‍ എസ.എ അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, അബ്ദുല്‍ ലത്വീഫ്‌ സഅദി കൊട്ടില, നാസര്‍ ബന്ദാട്‌, മുഹമ്മദ്‌ കുട്ടി മൗലവി വയനാട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉസ്‌മാന്‍ സഅദി കോട്ടപ്പുറം സ്വാഗതവും ഫാസില്‍ സഅദി നന്ദിയും പറഞ്ഞു.