സഅദിയ്യയില്‍ കാന്തപുരത്തിന്റെ പണ്ഡിത ദര്‍സ്സ്‌ ഞായറാഴ്‌ച്ച

ദേളി : അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന പണ്ഡിത ക്ലാസ്സ്‌ മാര്‍ച്ച്‌ 19ന്‌ ദേളി ജാമിഅ സഅദിയ്യയില്‍ നടക്കും.
രാവിലെ 9.30ന്‌ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സമസ്‌ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും സഅദിയ്യ വര്‍ക്കിംങ്‌ സെക്രട്ടറി എ.പി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കും.

17361967_1121593297951378_5105655098402746663_n