സഅദിയ്യയില്‍ ജലാലിയ്യ ദിക്‌ര്‍ ഹല്‍ഖ നാളെ

ദേളി: ജാമിഅ സഅദിയ്യയില്‍ ജാലാലിയ്യ ദിക്‌ര്‍ ഹല്‍ഖ (മാര്‍ച്ച്‌ 12) നാളെ വെകുന്നേരം 7 മണിക്ക്‌ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 7ന്‌ നൂറുല്‍ ഉലമാ എം.എ ഉസ്‌താദിന്റെ മഖ്‌ബറ സിയാറത്തോടെ ആരംഭിക്കുന്ന ജലാലിയ്യ ദിഖ്‌ര്‍ ഹല്‍ഖയ്‌ക്ക്‌ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എ.പി അബ്ദുള്ള മുസ്‌ലിയാര്‍ 17103272_1107442946033080_8766462952966348085_nമാണിക്കോത്ത്‌, ബേക്കല്‍ ഇബ്രാഹിം മുസ്‌്‌ലിയാര്‍, സ്വാലിഹ്‌ സഅദി തളിപ്പറമ്പ, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സയ്യിദ്‌ ഇസ്‌മായില്‍ ഹാദി തങ്ങള്‍, സയ്യിദ്‌ ഹസ്സന്‍ ആറ്റക്കോയ അസ്സഖാഫ്‌ ആദൂര്‍, കെ.കെ. ഹുസൈന്‍ ബാഖവി, അബ്‌ദുല്ല ബാഖവി കുട്ടശ്ശേരി, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പള്ളംങ്കോട്‌ അബ്‌്‌ദുല്‍ ഖാദിര്‍ മദനി, എം.എ അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, അബ്ദുല്‍ ലത്ത്വീഫ്‌ സഅദി കൊട്ടില, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, മുല്ലച്ചേരി അബ്ദുല്‍ റഹ്‌മാന്‍ ഹാജി, കൊല്ലമ്പാടി അബ്‌്‌ദുല്‍ ഖാദിര്‍ സഅദി, അബ്‌്‌ദുല്‍ കരീം സഅദി ഏണിയാടി, സി.കെ. അബ്‌്‌ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, സൈദലവി ഖാസിമി, എസ്‌.എ അബ്‌്‌ദുല്‍ ഹമീദ്‌ മൗലവി ആലമ്പാടി, ശാഫി ഹാജി കീഴൂര്‍, ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള്‌ അഹ്‌മദ്‌ സഅദി ചേരൂര്‍, ഫാസില്‍ സഅദി മലപ്പുറം, അബ്ദുല്ല സഅദി ചീയ്യൂര്‍, സുബൈര്‍ സഅദി മധൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചക്ക്‌ 2 മണിക്ക്‌ ബനാത്ത്‌ യതീംഖാന ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബക്ലാസ്സിന്‌ കെ.പി ഹുസൈന്‍ സഅദി കെസി റോഡ്‌ നേതൃത്വം നല്‍കും.