ചിത്താരി ഹംസ മുസ്‌ ലിയാര്‍ക്ക്‌ നൂറുല്‍ ഉലമാ പുരസ്‌കാരം സമര്‍പ്പിച്ചു

കാസര്‍കോട്‌: രണ്ടാമത്‌ നൂറുല്‍ ഉലമ അവാര്‍ഡ്‌ പ്രശസ്‌ത പണ്‌ഢിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ട്രഷററും ജാമിഅ സഅദിയ്യ വൈസ്‌ പ്രസഡണ്ടുമായ കെ. പി ഹംസ മുസ്ലിയാര്‍ ചിത്താരിക്ക്‌ സമര്‍പ്പിച്ചു.
ജാമിഅ സഅദിയ്യയുടെ ജീവനാഢിയായിരുന്ന നൂറുല്‍ ഉലമയുടെ സ്‌മരണാര്‍ത്ഥം സഅദിയ്യ ശരീഅത്ത്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ മജ്‌ലിസു ഉലമാഇസ്സഅദിയ്യീന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌ ദേളി സഅദിയ്യയില്‍ നടന്ന താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട്‌ നേര്‍ച്ചയുടെ സമാപന വേദിയിലാണ്‌ കാരന്തൂര്‍ മര്‍ക്കസ്‌ പ്രസിഡണ്ടും സമസ്‌ത വൈസ്‌ പ്രസിഡണ്ടുമായ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ ചിത്താരി ഉസ്‌താദിന്‌ സമ്മാനിച്ചത്‌. 1,11,111 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.noorul ulama award
ജാമിഅ സഅദിയ്യയുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയായ ചിത്താരി ഹംസ മുസ്‌ലിയാര്‍ നിലവില്‍ സ്ഥാപനത്തിന്റെ കേന്ദ്ര കമ്മറ്റി ഉപാധ്യക്ഷനും തളിപ്പറമ്പ്‌ അല്‍മഖര്‍ പ്രസിഡന്റുമാണ്‌. നിരവധി സ്ഥാപനങ്ങളുടെ സാരഥ്യം വഹിക്കുന്ന ഉസ്‌താദ്‌ കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസിയാണ്‌.
ദീര്‍ഘകാലം ചിത്താരി മഹല്ലില്‍ മുദരിസായി സേവനം ചെയ്‌തതിനാലാണ്‌ ചിത്താരി ഉസ്‌താദ്‌ എ പേരില്‍ അറിയപ്പെ`ത്‌. ആയിരത്തിലേറെ ശിഷ്യന്‍മാരുണ്ട്‌. സമസ്‌തയുടെ മുന്നണി പ്പോരാളിയില്‍ ഒരാളായ ഹംസ മുസ്‌ലിയാരുടെ ഗര്‍ജ്ജന സാമാനമായ പ്രസംഗം എന്നും പ്രവര്‍ത്തകര്‍ക്ക്‌ ആവേശമായിരുന്നു. വിദേശ രാഷ്ട്രങ്ങളിലടക്കം വലിയൊരു സൗഹൃത വലയമുള്ള ഹംസ ഉസ്‌താദ്‌ സഅദിയ്യയുടെയും അല്‍-മഖറിന്റേയും വളര്‍ച്ചയില്‍ നിസ്‌തുല്യമായ സേവനങ്ങളാണ്‌ അര്‍പ്പിച്ചത്‌.
പരിപാടി സയ്യിദ്‌ ഇബ്രാഹിം ഖലീലുല്‍ ബുഖാരി ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ, എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌ അനുമോദന വസ്‌ത്രമണിയിച്ചു. മര്‍സൂഖ്‌ സഅദി പാപ്പിനശ്ശേരി അനുമോദന പ്രസംഗം നടത്തി. ളിയാഉല്‍ മുസ്ഥഫാ സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ മാട്ടൂല്‍, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ്‌ മുസ്‌ലിയാര്‍, സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍, സയ്യിദ്‌ ജലാലുദ്ധീന്‍ ബുഖാരി, സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ്‌ കെ.പി.എസ്‌.ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ്‌ ത്വയ്യിബുല്‍ ബുഖാരി, കെ.കെ.ഹുസൈന്‍ ബാഖവി, കെ.പി.അബൂബക്കര്‍ മൗലവി പട്ടുവം, ഇബ്രാഹിം കുട്ടി ബാഖവി, പി.കെ.അബൂബക്കര്‍ മൗലവി, ഉബൈദുല്ലാഹ്‌ സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ലത്വീഫ്‌ സഅദി കൊട്ടില, ബി.എസ്‌.അബദ്‌ുല്ല കുഞ്ഞി ഫൈസി, മുഹമ്മദ്‌ സ്വാലിഹ്‌ സഅദി, ശറഫുദ്ധീന്‍ സഅദി, അലിക്കുഞ്ഞി ദാരിമി, പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, ശാഫി സഅദി ബാംഗ്ലൂര്‍, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല ഹുസൈന്‍ കടവത്ത്‌, യു.കെ.മുഹമ്മദ്‌ സഅദി, അബ്‌ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, ചിയ്യൂര്‍ അബ്ദുല്ല സഅദി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ്‌ ഏഷ്യ, അനസ്‌ അമാനി തളിപ്പറമ്പ, അബ്ദുല്‍ റഹ്‌മാന്‍ കല്ലായി, അഷ്രഫ്‌ സഅദി മല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.പി.ഹുസൈന്‍ സഅദി സ്വഗാതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.