ഓര്‍മകള്‍ക്കു മുമ്പില്‍ പ്രാര്‍ഥനകളുമായി ആയിരങ്ങള്‍, സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍, എം.എ.ഉസ്‌താദ്‌ ആണ്ട്‌ നേര്‍ച്ചക്ക്‌ ധന്യ സമാപ്‌തി

കാസര്‍കോട്‌: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്കും സുന്നി പ്രസ്ഥാനത്തിനും അരനൂണ്ടിലേറെക്കാലം ആര്‍ജ്ജവ നേതൃത്വം നല്‍കിയ പണ്ഡിത സാരഥികളുടെ മായാത്ത ഓര്‍മകളള്‍ക്ക്‌ മുമ്പില്‍ പതിനായിരങ്ങളുടെ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍. നാടിന്റെ നാനാ ദിക്കുകളില്‍ നിന്ന്‌ ഒഴുകിയെത്തിയ വിശ്വാസി സമൂഹം സമര്‍പ്പിച്ച ഖുര്‍ആന്‍ പാരയണവും പ്രാര്‍ത്ഥനകളുമായി ദേളി ജാമിഅ സഅദിയ്യില്‍ മൂന്ന്‌ ദിവസമായി നടന്നു വന്ന താജുല്‍ ഉലമ ള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം.എ.അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട്‌ നേര്‍ച്ചക്ക്‌ ധന്യമാപനം.
പ്രമുഖ പണ്ഡിതരും സയ്യിദുമാരും പ്രാസ്ഥാനിക നായകരും നേതൃത്വം നല്‍കിയ പരിപാടികള്‍ സഅദാബാദിന്‌ ധന്യതയേകി. താജുല്‍ ഉലമയും നൂറുല്‍ ഉലമയും നാല്‌ പതിറ്റാണ്ട്‌ കാലം നേതൃത്വം നല്‍കിയ സഅദാബാദിലേക്ക്‌ ആത്മീയ സായൂജ്യം തേടി മൂന്ന്‌ ദിനങ്ങളിലായി വിരുന്നെത്തിയ വിശ്വാസികള്‍ ആത്മീയ നിര്‍വൃതിയോടെയാണ്‌ പിരിഞ്ഞു പോയത്‌.
സമാപന പ്രാര്‍ത്ഥനാ സമ്മേളനം സഅദിയ്യ വൈസ്‌ പ്രസിഡന്റ്‌ കെ.പി.ഹംസ മുസ്‌ ലിയാര്‍ ചിത്താരിയുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത്‌ ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഇബ്രാഹീം ഖലീല്‍ ബുഖാരി ഉദ്‌ഘാടനം ചെയ്‌തു.

WhatsApp Image 2017-01-29 at 9.25.08 AM (5) WhatsApp Image 2017-01-29 at 9.25.08 AM സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി, പേരോട്‌ അബ്ദുല്‍ റഹ്‌ മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഖതമുല്‍ ഖുര്‍ആനിന്‌ നേതൃത്വം നല്‍കി. സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ്‌ കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ്‌ ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ബേക്കല്‍ ഇബ്രാഹിം മുസ്‌ ലിയാര്‍, മഞ്ഞനാടി അബ്ബാസ്‌ മുസ്‌ ലിയാര്‍, എ.പി.അബ്ദുല്ല മുസ്‌ ലിയാര്‍ മാണിക്കോത്ത്‌, കെ.പി.അബൂബക്കര്‍ മുസ്‌ ലിയാര്‍ പട്ടുവം, ബി.എസ്‌.അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ്‌ കെ.പി.എസ്‌ തങ്ങള്‍ ബേക്കല്‍, സയ്യിദ്‌ ത്വയ്യിബുല്‍ ബുഖാരി, സയ്യിദ്‌ ജലാലുദ്ദീന്‍ സഅദി, സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ്‌ അലി തങ്ങള്‍, കെ.കെ.ഹുസൈന്‍ ബാഖവി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ ലിയാര്‍, സി.അബ്ദുല്ല മുസ്‌ ലിയാര്‍ ഉപ്പള, പി.കെ.അബൂബക്കര്‍ മൗലവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സ്വാലിഹ്‌ സഅദി, ഉബൈദുല്ലാഹ്‌ സഅദി, ഇബ്രാഹിം കുട്ടി ബാഖവി, എം.എ.അബ്ദുല്‍ വഹാബ്‌, കല്ലട്ര മാഹിന്‍ ഹാജി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ്‌ ഏഷ്യ, മുക്രി ഇബ്രാഹിം ഹാജി, പി.ബി.അഹ്‌ മദ്‌ ഹാജി, മുല്ലച്ചേരി അബ്ദുല്‍ ഖാദര്‍ ഹാജി, ലണ്ടന്‍ മുഹമ്മദ്‌ ഹാജി, കരീം തളങ്കര, മാണിക്കോത്ത്‌ അബ്ദുല്‍ റഹ്‌ മാന്‍ ഹാജി, ഫ്രീ കുവൈത്ത്‌ അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.പി.ഹുസൈന്‍ സഅദി സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.

WhatsApp Image 2017-01-29 at 9.25.08 AM (1) WhatsApp Image 2017-01-29 at 9.25.08 AM (2) WhatsApp Image 2017-01-29 at 9.25.08 AM (3) WhatsApp Image 2017-01-29 at 9.25.08 AM (4) WhatsApp Image 2017-01-29 at 9.25.08 AM (6) WhatsApp Image 2017-01-29 at 9.25.08 AM (7) WhatsApp Image 2017-01-29 at 9.25.08 AM (8) WhatsApp Image 2017-01-29 at 9.25.08 AM (9)