ഉള്ളാള്‍ തങ്ങള്‍ എം എ ഉസ്‌താദ്‌ ആണ്ടു നേര്‍ച്ചയ്‌ക്ക്‌ ഉജ്ജ്വല തുടക്കം: സമാപനം ശനിയാഴ്‌ച്ച

കാസര്‍കോട്‌: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷരും ജാമിഅ സഅദിയ്യയുടെ ദീര്‍ഘ കാല സാരഥികളുമായിരുന്ന താജുല്‍ ഉലമ സയ്യിദ്‌ അബ്ദുല്‍ റഹ്‌മാന്‍ ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം.എ.അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും മൂന്നു ദിവസം നീണ്ട്‌ നില്‍ക്കുന്ന ആണ്ടു നേര്‍ച്ചയ്‌ക്ക്‌ സഅദാബാദില്‍ ഉജ്ജ്വല തുടക്കം.
വ്യായാഴ്‌ച്ച രാവിലെ എട്ടിക്കുളം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ മഖ്‌ബറ സിയാറത്തിന്‌ സയ്യിദ്‌ ഹാമിദ്‌ ഇമ്പിച്ചി കോയ തങ്ങള്‍ കൊയിലാണ്ടിയും, നൂറുല്‍ ഉലമ എം.എ ഉസ്‌താദ്‌ മഖ്‌ബറ സിയാറത്തിന്‌ സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദി തങ്ങള്‍ പാനൂരും നേതൃത്വം നല്‍കി.

ZIYARATH ETTIKKULAM hadi thamgalതുടര്‍ന്ന്‌ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ്‌ പി.എസ്‌ ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പതാക ഉയര്‍ത്തി. രാവിലെ നടന്ന കുടുംബ സമ്മേളനത്തില്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രശസ്‌ത മന: ശാസ്‌ത്ര വിധഗ്‌ദന്‍ ഡോ. മുഹ്‌സിന്‍ ക്ലാസ്സെടുത്തു. സയ്യിദ്‌ അബ്ദുല്‍ റഹ്‌മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍ സമാപന പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. മഖ്‌ബറയില്‍ ആരംഭിച്ച ഖത്മുല്‍ഖുര്‍ആന്‍ ഉടുപ്പി ഖാളി ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു.

16142828_1072297676214274_684874832546084366_n16142557_1072297679547607_2090540854350607715_n
16142860_1072297682880940_8731612537724119339_n 16142863_1072297632880945_3917939064030947318_n 16143149_1072297756214266_540208121150207741_n 16195875_1072297846214257_3376120013837655629_n 16266111_1072297836214258_1719222173020718602_n bayar thangalഎ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌, സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ്‌ പൂക്കോയ തങ്ങള്‍, കെ.കെ ഹുസൈന്‍ ബാഖവി, മുക്രി ഇബ്രാഹിം ഹാജി, ശാഫി ഹാജി കട്ടക്കാല്‍, മുല്ലച്ചേരി അബ്ദുല്‍ റഹ്‌ മാന്‍ ഹാജി, സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, എം.എ അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഇബ്രാഹിം ബാഖവി കോട്ടക്കല്‍, ശാഫി ഹാജി കീഴൂര്‍, കുഞ്ഞി വിദ്യാനഗര്‍, സുലൈമാന്‍ കരിവെള്ളൂര്‍, സി.എല്‍ ഹമീദ്‌, അബ്ദുല്‍ ഖാദര്‍ ഹാജി ഓര്‍ച്ച, എം.ടി.പി അബ്ദുല്‍ റഹ്‌മാന്‍ ഹാജി, അബ്ദുല്ല ഹുസൈന്‍ കടവത്ത്‌, അബ്ദുല്ല ഹാജി കളനാട്‌, സി.കെ കാദര്‍ ചിത്താരി, തുടങ്ങിയവര്‍ സംബന്ധിച്ചു. കെല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതം പറഞ്ഞു.

രാത്രി റഫീഖ്‌ സഅദി ദേലംപാടിയുടെ അനുസ്‌മരണ പ്രഭാഷണവും നസഅദിയ്യ വിദ്യാര്‍ത്ഥികളുടെ മുഹ്‌യിദ്ദീന്‍ മാല ആലാപനവും നടന്നു. ഇന്ന്‌ (വെള്ളി) വൈകുന്നേരം ഏഴു മണിക്ക്‌ നടക്കുന്ന ഉള്ളാള്‍ തങ്ങള്‍, എം.എ ഉസ്‌താദ്‌ മൗലിദിന്‌ സ്വാലിഹ്‌ സഅദി തളിപ്പറമ്പും, ബുര്‍ദ്ദാ മജിലിസിന്‌ അബ്ദുല്‍ ശുക്കൂര്‍ ഇര്‍ഫാനി സംഘം നേതൃത്വം നല്‍കും.
28ന്‌ രാവിലെ 11 മണിക്ക്‌ നടക്കുന്ന സഅദി സംഗമത്തില്‍ സയ്യിദ്‌ ജലാലുദ്ദീന്‍ സഅദി അധ്യക്ഷത വഹിക്കും. ഉച്ചക്ക്‌ നടക്കുന്ന പണ്ഡിത ദര്‍സിന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. എ.പി അബ്‌ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം പ്രാര്‍ത്ഥന നടത്തും.
അന്ന്‌ നാല്‌ മണിക്ക്‌ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ സദസ്സിന്‌ സമസ്‌ത കേന്ദ്ര മുശാവറ അംഗം ളിയാഉല്‍ മുസ്‌തഫ സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കും.
ശനിയാഴ്‌ച വൈകിട്ട്‌ 5ന്‌ സമാപന പ്രാര്‍ത്ഥന സമ്മേളനം തുടങ്ങും. സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സഅദിയ്യ പ്രസിഡന്റ്‌ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്‌ത പ്രസിഡന്റ്‌ റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്‌ഘാടനം ടെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. നൂറുല്‍ ഉലമയുടെ പേരിലേര്‍പ്പെടുത്തിയ പുരസ്‌കാരം കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്ലിയാര്‍ ഏറ്റവാങ്ങും.
കേരള മുസ്ലിം ജമാഅത്ത്‌ ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഇബ്രാഹീം ഖലീല്‍ ബുഖാരി, എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, പേരോട്‌ അബ്‌ദു റഹ്മാന്‍ സഖാഫി അനുസ്‌മരണ പ്രഭാഷണം നടത്തും.
ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, മഞ്ഞനാടി അബ്ബാസ്‌ മുസ്ലിയാര്‍, അബ്‌ദുല്‍ ഹമീദ്‌ മുസ്ലിയാര്‍ മാണി, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ്‌ അസ്ലം ജിഫ്രി തങ്ങള്‍ കണ്ണൂര്‍, സയ്യിദ്‌ ചെറുകുഞ്ഞി തങ്ങള്‍ ഉള്ളാള്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, കൂറ്റമ്പാറ അബ്‌ദു റഹ്മാന്‍ ദാരിമി, വൈ അബ്‌ദുല്ലക്കുഞ്ഞി ഏനപ്പോയ, മന്ത്രി യു.ടി ഖാദിര്‍, എ.പി അബ്‌ദുല്‍ ഹകീം ഹാജി ചാലിയം, ഖാസിം ഇരിക്കൂര്‍, ജലീല്‍ ഹാജി അജ്‌മാന്‍, കെ പി ഹുസൈന്‍ സഅദി പ്രസംഗിക്കും.
സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കും. പതിനായിരങ്ങള്‍ക്ക്‌ അന്നദാനം നല്‍കി പരിപാടി സമാപിക്കും.