സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍ എം.എ.ഉസ്‌താദ്‌ ആണ്ട്‌ നേര്‍ച്ച 26ന്‌ തുടങ്ങും 28ന്‌ സമാപന പ്രാര്‍ഥന സമ്മേളനം

കാസര്‍കോട്‌: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷരും ജാമിഅ സഅദിയ്യയുടെ ദീര്‍ഘ കാല സാരഥികളുമായിരുന്ന താജുല്‍ ഉലമ സയ്യിദ്‌ അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരി ള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം.എ.അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട്‌ നേര്‍ച്ച ഈ മാസം 26 മുതല്‍ 28 വരെ ദേളി ജാമിഅ സഅദിയ്യയില്‍ നടക്കും.
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്കും സുന്നി പ്രസ്ഥാനത്തിനും അരനൂണ്ടിലേറെക്കാലം ആര്‍ജ്ജവ നേതൃത്വം നല്‍കിയ സമസ്‌ത സാരഥികളുടെ മായാത്ത ഓര്‍മകളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ പതിനായിരങ്ങള്‍ എത്തിച്ചേരുന്ന ആണ്ട്‌ നേര്‍ച്ചക്ക്‌ പ്രമുഖ പണ്ഡിതരും സയ്യിദുമാരും പ്രാസ്ഥാനിക നായകരും നേതൃത്വം നല്‍കും. താജുല്‍ ഉലമയും നൂറുല്‍ ഉലമയും അര നൂറ്റാണ്ടോളം കാലം നേതൃത്വം നല്‍കിയ സഅദാബാദിലേക്ക്‌ ആത്മീയ സായൂജ്യം തേടി മൂന്ന്‌്‌ ദിനങ്ങളിലായി വിരുന്നെത്തുന്ന വിശ്വാസികളെ വരവേല്‍ക്കാന്‍ വിപുലമായ സൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. സഅദിയ്യ കേന്ദ്ര കമ്മറ്റിക്കു പുറമെ സ്വാഗത സംഘവും വളണ്ടിയര്‍ വിംഗും സജ്ജമായിട്ടുണ്ട്‌
26ന്‌ വ്യാഴാഴ്‌ച രാവിലെ 7 മണിക്ക്‌ എട്ടിക്കുളത്ത്‌ താജുല്‍ ഉലമ മഖ്‌ബറ സിയാറത്തിന്‌ സയ്യിദ്‌ ഹാമിദ്‌ ഇമ്പിച്ചി തങ്ങള്‍ കൊയിലാണ്ടി നേതൃത്വ നല്‍കും. 9.30ന്‌ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ്‌ പി.എസ്‌ ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ നൂറുല്‍ ഉലമ എം.എ ഉസല്‌താദിന്റെ മഖ്‌ബറ സിയാറത്തിന്‌ സയ്യിദ്‌ ഇസ്‌മാഈല്‍ ഹദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും.
10 മണിക്ക്‌ മഖ്‌ബറയില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സ്‌ തുടങ്ങും. 10.30ന്‌ കുടുംബ സംഗമം താജുശ്ശരീഅ എം.അലിക്കുഞ്ഞി മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ തുടങ്ങും. കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്‌ഘാടനം ചെയ്യും. പ്രമുഖ മനശാസ്‌ത്ര വിദ്‌ഗ്‌ധന്‍ ഡോ മുഹ്‌സിന്‍ ക്ലാസ്സെടുക്കും. സമാപന പ്രാര്‍ത്ഥനക്ക്‌ സയ്യിദ്‌ അബ്‌ദു റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും.
രാത്രി 7 മണിക്ക്‌ പ്രഭാഷണ വേദി സയ്യിദ്‌ ജലാലുദ്ദീന്‍ സഅ്‌ദി മള്‌ഹറിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങും. സയ്യിദ്‌ ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ അധ്യക്ഷതയില്‍ സയ്യിദ്‌ ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങള്‍ കുമ്പോല്‍ ഉദ്‌ഘാടനം ചെയ്യും. ലത്തീഫ്‌ സഅദി പഴശ്ശി പ്രഭാഷണം നടത്തും.
27ന്‌ വെള്ളിയാഴ്‌ച്‌ രാത്രി 7 മണിക്ക്‌ നൂറുല്‍ ഉലമാ മൗലിദ്‌ മജ്‌ലിസിന്‌ സയ്യിദ്‌ ഹസനുല്‍ അഹ്‌ദല്‍ തങ്ങള്‍, മുഹമ്മദ്‌ സ്വാലിഹ്‌ സഅദി തളിപ്പറമ്പ്‌ നേതൃത്വം നല്‍കും. രാത്രി 8ന്‌ ബുര്‍ദ്‌ മജ്‌ലിസ്‌ സയ്യിദ്‌ കണ്ണവം മുത്തുക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ശുക്കൂര്‍ ഇര്‍ഫാനിയും സംഘവും ബുര്‍ദ ആലപിക്കും.

28ന്‌ രാവിലെ 11 മണിക്ക്‌ സഅദി സംഗമം നടക്കും. ഉച്ചക്ക്‌ 2 മണിക്ക്‌ നടക്കുന്ന പണ്ഡിത ദര്‍സിന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. എ.പി അബ്‌ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്യും.
സയ്യിദ്‌ കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം പ്രാര്‍ത്ഥന നടത്തും. സയ്യിദ്‌ ത്വയ്യിബുല്‍ ബുഖാരി, സയ്യിദ്‌ അശറഫ്‌ അസ്സഖാഫ്‌ തങ്ങള്‍ ആദൂര്‍, കെ കെ ഹുസൈന്‍ ബാഖവി, ബെള്ളിപ്പാടി അബ്‌ദുല്ല മുസ്ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സി അബ്‌ദുല്ല മുസ്ലിയാര്‍ ഉപ്പള, പി.കെ. അബൂബക്കര്‍ മൗലവി, ബി.എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, ഉബൈദുല്ലാഹി സഅദി പ്രസംഗിക്കും.
അന്ന്‌ നാല്‌ മണിക്ക്‌ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ സദസ്സിന്‌ സമസ്‌ത കേന്ദ്ര മുശാവറ അംഗം സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കും.
ശനിയാഴ്‌ച വൈകിട്ട്‌ 5ന്‌ സമാപന പ്രാര്‍ത്ഥന സമ്മേളനം തുടങ്ങും. സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സഅദിയ്യ പ്രസിഡന്റ്‌ കുമ്പോല്‍ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്‌ത പ്രസിഡന്റ്‌ റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്‌ഘാടനം ടെയ്യും. ഖമറുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. നൂറുല്‍ ഉലമയുടെ പേരിലേര്‍പ്പെടുത്തിയ പുരസ്‌കാരം കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്ലിയാര്‍ ഏറ്റുവാങ്ങും.
കേരള മുസ്ലിം ജമാഅത്ത്‌ ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഇബ്രാഹീം ഖലീല്‍ ബുഖാരി, എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, പേരോട്‌ അബ്‌ദു റഹ്മാന്‍ സഖാഫി അനുസ്‌മരണ പ്രഭാഷണം നടത്തും.
സയ്യിദ്‌ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ്‌ അസ്ലം ജിഫ്രി തങ്ങള്‍ കണ്ണൂര്‍, സയ്യിദ്‌ ചെറുകുഞ്ഞി തങ്ങള്‍ ഉള്ളാള്‍, ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, മഞ്ഞനാടി അബ്ബാസ്‌ മുസ്ലിയാര്‍, അബ്‌ദുല്‍ ഹമീദ്‌ മുസ്ലിയാര്‍ മാണി,പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, വി.പി.എം.ഫൈസി വില്യാപള്ളി, ഖാസിം ഇരിക്കഝക്ത, വൈ അബ്‌ദുല്ലക്കുഞ്ഞി ഏനപ്പോയ, മന്ത്രി യു.ടി ഖാദിര്‍, എ.പി അബ്‌ദുല്‍ ഹകീം ഹാജി ചാലിയം, ജലീല്‍ ഹാജി അജ്‌മാന്‍, കെ പി ഹുസൈന്‍ സഅദി പ്രസംഗിക്കും.
സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കും.