സഅദിയ്യയില്‍ ജലാലിയ്യ ദിക്‌ര്‍ ഹല്‍ഖ നാളെ

ദേളി: ജാമിഅ സഅദിയ്യയില്‍ ജാലാലിയ്യ ദിക്‌ര്‍ ഹല്‍ഖ നാളെ (ജനവരി 8) വൈകുന്നേരം സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകുന്നേരം 6.30ന്‌ നൂറുല്‍ ഉലമാ എം.എ ഉസ്‌താദ്‌ മഖ്‌ബറ സിയാറത്ത്‌. തുടര്‍ന്ന്‌ നടക്കുന്ന ജലാലിയ്യ ദിഖ്‌ര്‍ ഹല്‍ഖയ്‌ക്ക്‌ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എ.പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത്‌, ബേക്കല്‍ ഇബ്രാഹിം മുസ്‌്‌ലിയാര്‍, സ്വാലിഹ്‌ സഅദി തളിപ്പറമ്പ, തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സയ്യിദ്‌ ഇസ്‌മായില്‍ ഹാദി തങ്ങള്‍, സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ ദേളി, കെ.കെ. ഹുസൈന്‍ ബാഖവി, അബ്‌ദുല്ല ബാഖവി കുട്ടശ്ശേരി, ഇബ്രാഹിം ബാഖവി കോട്ടക്കല്‍, പള്ളംങ്കോട്‌ അബ്‌്‌ദുല്‍ ഖാദിര്‍ മദനി, എം.എ അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്‌്‌ദുല്‍ ഖാദിര്‍ സഅദി, അബ്‌്‌ദുല്‍ കരീം സഅദി ഏണിയാടി, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, സി.കെ. അബ്‌്‌ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, സൈദലവി ഖാസിമി, എസ്‌.എ അബ്‌്‌ദുല്‍ ഹമീദ്‌ മൗലവി ആലമ്പാടി, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ്‌ സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ശാഫി ഹാജി കീഴൂര്‍, നാസര്‍ ബന്താട്‌ ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള്‌ അഹ്‌മദ്‌ സഅദി ചേരൂര്‍, ഫാസില്‍ സഅദി മലപ്പുറം ശറഫുദ്ദീന്‍ സഅദി പുളിയംപറമ്പ്‌, അബ്ദുല്‍ ലത്ത്വീഫ്‌ സഅദി കൊട്ടില, അബ്ദുല്ല സഅദി ചീയ്യൂര്‍, സുബൈര്‍ സഅദി മധൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ ബനാത്ത്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്‌ത്രീകള്‍ക്കുള്ള പ്രത്യേക കുടുംബ ക്ലാസ്സിന്‌ കെ.പി ഹുസൈന്‍ സഅദി നേതൃത്വം നല്‍കും.