ടി.സി മുഹമ്മദ്‌ കുഞ്ഞി ഹാജിയുടെ വിയോഗം നികത്താനാവാത്തത്‌ :കുമ്പോല്‍ തങ്ങള്‍

ദേളി : മക്കയിലെ വിശുദ്ധ ഹറമില്‍ നിര്യതനായ സഅദിയ്യ ദുബൈ കമ്മിറ്റി പ്രസിഡന്റും കേരള മുസ്‌ലിം ജമാഅത്ത്‌ ജില്ലാ ഖജാഞ്ചിയുമായിരുന്ന ടി.സി മുഹമ്മദ്‌ കുഞ്ഞി ഹാജിയുടെ വിയോഗം മൂലം നഷ്ടമായത്‌ കര്‍മ്മയോഗിയായ ഒരു സഹകാരിയാണെന്നും, ജാമിഅ സഅദിയ്യ പ്രസിഡന്റ്‌ കുമ്പോല്‍ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ പ്രസ്‌താവിച്ചു. tc anusmaranam
സുന്നി സംഘടനയെയും സ്ഥാപനങ്ങളേയും അതിരറ്റ്‌ സ്‌നേഹിച്ച താജുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെ കൂടെ നിന്നു പ്രവര്‍ത്തിച്ച ടി.സിയുടെ വിയോഗം നികത്താവാത്തതാണെന്ന്‌ കുമ്പോല്‍ തങ്ങള്‍ പറഞ്ഞു. ദേളി സഅദിയ്യയില്‍ സംഘടിപ്പിച്ച ടി.സി മുഹമ്മദ്‌ കുഞ്ഞി ഹാജി അനുസ്‌മരണ പ്രാര്‍ത്ഥനാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.പി അബ്ദുല്ല മുസ്ല്യാര്‍ മാണക്കോത്ത്‌, അധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍, കെ.കെ ഹുസൈന്‍ ബാഖവി, സ്വാലിഹ്‌ സഅദി തളിപ്പറമ്പ്‌ ഇബ്രാഹിം ബാഖവി കോട്ടക്കല്‍, ഉബൈദുള്ളാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, എം.എ അബ്ദുല്‍ വഹാബ്‌, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍, മുല്ലച്ചേരി അബ്ദുല്‍ റഹ്‌മാന്‍ ഹാജി, ഫ്രീ കുവൈത്ത്‌ ഹാജി, അബ്ദുല്ല ഹാജി കളനാട്‌, കരീം സഅദി ഏണിയാടി, ഹമീദ്‌ മൗലവി ആലംപാടി, എം അബ്ദുല്‍ റഹ്‌മാന്‍ കല്ലായി, ചിയ്യൂര്‍ അബ്ദുല്ല സഅദി, മുക്രി ഇബ്രാഹിം ഹാജി, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി, ഡോ. ഇസ്‌മാഈല്‍ ചെറുവത്തൂര്‍, ടി.സി ഇര്‍ഫാന്‍ ചെറുവത്തൂര്‍ സംബന്ധിച്ചു. കെ.പി ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട്‌ നന്ദിയും പറഞ്ഞു.