കൊളാഷ്‌ പ്രദര്‍ശനം ശ്രദ്ധേയമായി

ദേളി: ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച്‌ ജാമിഅ സഅദിയ്യ അറബിയ്യ കാമ്പസില്‍ അറബി ഭാഷാ ദിനം വിപുലമായി കൊണ്ടാടി. അറബി ഭാഷാ സമ്മേളനം, കാലിഗ്രഫി മത്സരം, കൊളാഷ്‌ പ്രദര്‍ഷനം തുടങ്ങിയ വ്യത്യസ്‌തങ്ങളായ പ്രോഗ്രാമുകള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ചു. കൊളാഷ്‌ പ്രദര്‍ശനം പ്രിന്‍സിപ്പാള്‍ സ്വലാഹുദ്ധീന്‍ അയ്യൂബിയുടെ അദ്ധ്യക്ഷതിയില്‍ പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. അബ്ദുല്‍ റഹ്‌മാന്‍ കല്ലായി, കോളേജ്‌ യൂണിയന്‍ ഭാരവാഹികള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.arabic day