ബ്ലൈസ്‌ ഓഫ്‌ മദീനക്ക്‌ പൗഢമായ പരിസമാപ്‌തി

ദേളി: സഅദിയ്യ കോളേജ്‌ ഓഫ്‌ ഇസ്ലാമിക്ക്‌ ശരീഅയുടെ ആഭിമുഖ്യത്തില്‍ നാലു ദിവസമായി നടന്നു വന്ന ബ്ലൈസ്‌ ഓഫ്‌ മദീനക്ക്‌ പൗഢമായ പരിസമാപ്‌തി.
മൗലീദ്‌ ജല്‍സ, ബൂര്‍ദാ ആസ്വാദന സദസ്സ്‌ , നബിദിന സ്‌നേഹ റാലി, അലുംനീ മീറ്റ്‌, രക്ഷാ കര്‍തൃ സംഗമം, മദ്‌ഹൂ റസൂല്‍ കോണ്‍ഫറന്‍സ്‌ , സര്‍ഗ്ഗ വേദി എന്നിവ ഇതിന്റെ ഭാഗമായി നടന്നു. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച്‌ പോരാട്ടം കാഴ്‌ച്ച വെച്ച ഫര്‍ഹാന്‍ ,മര്‍ജാന്‍ എന്നീ ഗ്രൂപ്പുകളെ പരാജയപ്പെടുത്തി റൈഹാന്‍ ജേതാക്കളായി.JUNIOR
സമാപന സംഗമം എസ്‌. എസ്‌.എഫ്‌ ജില്ലാ സെക്രട്ടറി സ്വലാഹുദ്ധീന്‍ അയ്യൂബി ഉല്‍ഘാടനം ചെയ്‌തു. ജൂനിയര്‍ ശരീഅത്ത്‌ മാനേജര്‍ അഹ്മദ്‌്‌ ഫാസില്‍ സഅദി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉസ്‌മാന്‍ സഅദി കൊട്ടപ്പുറം മദ്‌ഹൂ റസൂല്‍ പ്രഭാഷണം നടത്തി.അബ്ദുറഹിമാന്‍ കല്ലായി, ഇസ്‌മായീല്‍ സഅദി പാറപ്പള്ളി , അബ്ദുറഷീദ്‌ സഅദി ആറ്റശ്ശേരി എന്നിവര്‍ സംസാരിച്ചു.എം. എസ്‌. എസ്‌ ഒ ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ മായിപ്പാടി സ്വാഗതവും സൈനുദ്ധീന്‍ തൃശൂര്‍ നന്ദിയും പറഞ്ഞു.