താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട്‌ നേര്‍ച്ച സ്വാഗത സംഘരൂപീകരണം നാളെ (ബുധന്‍)

ദേളി : ജനുവരി 27,28 തിയ്യതികളില്‍ നടക്കുന്ന താജുല്‍ ഉലമാ സയ്യിദ്‌ അബ്‌ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമാ എം.എ. അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട്‌ നേര്‍ച്ച വിജയിപ്പിക്കുന്നതിന്നുള്ള സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ നാളെ(ബുധന്‍) രാവിലെ 10.30 ന്ന്‌ ദേളി ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
സയ്യിദ്‌ കെ.എസ്‌.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, എം.അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, എ.പി. അബ്‌ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്‌, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.