സഅദിയ്യ അഗതി മന്ദിരം ഉദ്‌ഘാടനം നാളെ (ബുധന്‍)

ദേളി. ജാമിഅ സഅദിയ്യ അറബിയ്യ അഗതി മന്ദിര കെട്ടിടോല്‍ഘാടനം ഡിസംബര്‍ ഏഴിന്ന്‌ നടക്കും. രാവിലെ പത്ത്‌
മണിക്ക്‌ സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തും. എം. അലി ക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ്‌ കെ. എസ്‌. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും.
പരിപാടിയില്‍ മാണിക്കോത്ത്‌ തായില്‍ അബൂബക്കര്‍ ഹജിയെ ആദരിക്കും. ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. എ.പി. അബ്‌ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്‌ , കല്ലട്ര മാഹിന്‍ ഹാജി agathi ulgadanam naleഎന്നിവര്‍ നേതൃത്വം നല്‍കും. കെ.പി. ഹുസൈന്‍ സഅദി കെസിറോഡ്‌ സ്വാഗതം ആശംസിക്കും. സയ്യിദ്‌ ഇസ്‌മായില്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സി. അബ്‌ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ്‌. അബ്‌ദുല്ല കുഞ്ഞി ഫൈസി, എം.എ. അബ്‌ദുല്‍ വഹ്‌ഹാബ്‌ തൃക്കരിപ്പൂര്‍, എന്‍.എ. അബൂബക്കര്‍ ഹാജി, മെട്രൊ മുഹമ്മദ്‌ ഹാജി, പട്ടുവം മൊയ്‌ദീന്‍ കുട്ടി ഹാജി, മുക്രി ഇബ്രാഹിം ഹാജി, പി.ബി. അഹ്മദ്‌ ഹാജി ചെങ്ങള, ഖത്തര്‍ അബ്‌ദുല്ല ഹാജി ഉദുമ തായില്‍ അബ്‌ദു റഹിമാന്‍ ഹാജി മാണിക്കോത്ത്‌, കെ.എസ്‌. ഹബീബ്‌ തളങ്കര, മുല്ലച്ചേരി അബ്‌ദുറഹ്മാന്‍ ഹാജി, അബ്‌ദുല്‍ കരീം ഹാജി സിറ്റി ഗോള്‍ഡ്‌, ഹാജി അബ്‌ദുല്ല ഹുസൈന്‍ കടവത്ത്‌, അബ്‌ദുല്‍ ഹകീം ഹാജി കളനാട്‌, ശാഫി ഹാജി കീഴൂര്‍, ഖത്തീബ്‌ അബ്‌ദുല്ല ഹാജി മേല്‍പറമ്പ്‌, ഫ്രീ കുവൈത്ത്‌ അബ്‌ദുല്ല ഹാജി, അബ്‌ദുല്ല ഹാജി കളനാട്‌ തുടങ്ങിയവര്‍ സംബന്ധിക്കും.