യു.എ.ഇ.ദേശീയ ദിനം; സഅദിയ്യ റാലി ശ്രദ്ധേയമായി

ദുബൈ യു.എ.ഇ. നാല്‍പത്തി അഞ്ചാംദേശീയ ദിനത്തോടനുബന്ധിച്ച്‌ ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്റര്‍സംഘടിപ്പിച്ച ദേശീയ ദിന റാലി ജനസാന്നിധ്യവും വിദ്യാര്‍ത്ഥികളുടെ വിവിധ ഡിസ്‌പ്ലേകളും കൊണ്ട്‌ കാണികള്‍ക്ക്‌ കൗതുകമായി. രാജ്യത്തിന്റെ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കാളിത്തവുംഐക്യ ധാര്‍ഡ്യവും പ്രകടിപ്പിക്കുന്നതായിരുന്നു റാലി. ഇാവിലെ ഖിസൈസ്‌ സഅദിയ്യ ആസ്‌താനത്ത്‌ നിന്ന്‌ആരംഭിച്ച റാലിക്ക്‌ ദുബൈ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രതിനിധികളായ നാസിര്‍ അബ്‌ദുല്‍അസീസ്‌ അല്‍ ഖാജ, മുഹമ്മദ്‌ സബീല്‍ മുഹമ്മദ്‌, ഹമീദ്‌ മുഹമ്മദ്‌ നുഐമി ,എസ്‌. വൈ.എസ്‌. സംസ്ഥാന വൈസ്‌ പ്രസിഡണ്ടും സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രതിനിധിയുമായ പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, സ്ഥാപന സംഘടനാ സാരഥികളായ അഹ്മദ്‌ മുസ്ലിയാര്‍ മേല്‍പ്പറമ്പ്‌, വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍, അബ്‌ദുല്‍ അസീസ്‌ സഖാഫി മമ്പാട്‌ , സലാം സഖാഫി എരഞ്ഞിമാവ്‌, അബ്‌ദുല്‍ കരീം തളങ്കര, സി.എം. എ. ചേരൂര്‍, ജമാല്‍ ഹാജി ചെങ്ങരോത്ത്‌, ഷംസുദ്ധീന്‍ പയ്യോളി, അബൂബക്കര്‍ കേളോത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ നടന്ന ദേശീയ ദിന സംഗമം അഹ്മദ്‌ മുസ്ലിയാര്‍ മേല്‍പറമ്പിന്റെ അദ്ധ്യക്ഷതയില്‍ അബ്‌ദുല്‍ അസീസ്‌സഖാഫി മമ്പാട്‌ ഉദ്‌ഘാടനം ചെയ്‌തു. എ.കെ. കട്ടിപ്പാറ ,ശരീഫ്‌ കാരശ്ശേരി, മുസ്‌തഫ ദാരിമി വിളയൂര്‍, ദുല്‍ഫൂഖാര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.അബൂബക്കര്‍ സഅദി സ്വാഗതവും അമീര്‍ ഹസ്സന്‍ നന്ദിയും പറഞ്ഞു.desheeya dina rally photo