സഅദിയ്യ ഹുബ്ബുറസൂല്‍ റാലിയും ശരീഅത്ത്‌ സമ്മേളനവും നാളെ (വ്യാഴം)

ദേളി : ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ്‌ കാമ്പയിന്റെ മുന്നോടിയായി മേല്‍പറമ്പ്‌ ടൗണില്‍ നടക്കുന്ന ഹുബ്ബുറസൂല്‍ റാലിയും ശരീഅത്ത്‌ സമ്മേളനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 1 ന്‌ രാവിലെ 9.30 ന്‌ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും 4 മണിക്ക്‌ ദേളി സഅദാബാദില്‍ നിന്നും ആരംഭിക്കുന്ന വിളംഭര റാലിയില്‍ സ്ഥാപന സാരഥികളും സുന്നി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും, ദഫ്‌, സ്‌കൗട്ട്‌ സംഗവും അണിനിരക്കും തുടര്‍ന്ന്‌ മേല്‍പറമ്പ്‌ മര്‍ഹൂം കല്ലട്ര അബ്ദുല്‍ഖാദിര്‍ ഹാജി നഗറില്‍ സമ്മേളനം നടക്കും. വര്‍ക്കിംഗ്‌ സെക്രട്ടറി എ.പി അബ്ദള്ള മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ ജലാലിയ്യ സമിതി ചെയര്‍മാന്‍ സയ്യിദ്‌ ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങള്‍ കുമ്പോള്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ ഇസ്‌മായീല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തും. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, അബ്ദുലത്വീഫ്‌ സഅദി പഴശ്ശി, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്‌ പ്രഭാഷണം നടത്തും. കല്ലട്ര മാഹിന്‍ ഹാജി അവാര്‍ഡ്‌ നടത്തും. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി മൗലിദ്‌ ജല്‍സ,സന്ദേശ പ്രയാണം, പ്രഭാഷണം, കലാസാഹിത്യ മത്സരം സമാപനസംഗമം തുടങ്ങിപരിപാടികള്‍ നടക്കും.
shareeath and hubburasool conference