അബ്ദുല്‍ ഹകീം സഅദിക്ക്‌ ഡോക്ടറേറ്റ്‌: സഅദിയ്യയുടെ അനുമോദനം

ദേളി : ഹൈദരാബാദ്‌ നിസാമിയ്യഃ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഡോക്ടറേറ്റ്‌ ലഭിച്ച പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ അബ്ദുല്‍ ഹകീം സഅദി കരുനാഗപ്പള്ളിയെ ദേളി ജാമിഅ സഅദിയ്യ അറബിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേകം അനുമോദനം നല്‍കി ആദരിച്ചു.

hakeem sa-adi photo
നൂര്‍ മുഹമ്മദ്‌ എന്ന വിഷയത്തില്‍ മൂന്നര വര്‍ഷമായി നടത്തിയ ഗവേഷണത്തിനാണ്‌ പി.എച്ച്‌.ഡി ലഭിച്ചത്‌. പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ ദേളി ജാമിഅ സഅദിയ്യയില്‍ നിന്ന്‌ 2000ല്‍ സഅദി ബിരുദവും 2001ല്‍ അഫ്‌ളല്‍ സഅദി ബിരുദവും നേടിയ അദ്ദേഹം ഇപ്പോള്‍ കാരന്തൂര്‍ മര്‍ക്കസ്‌ കുല്ലിയ്യത്തുല്‍ അസ്‌ഹരിയ്യഃയില്‍ പ്രൊഫസറാണ്‌. ദേളി സഅദിയ്യഃയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പ്രസിഡന്റ്‌ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോലും വര്‍ക്കിംഗ്‌ സെക്രട്ടറി എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തും അനുമോദന ഫലകം നല്‌കി ശിരോ വസ്‌ത്രം അണിയിച്ചു. സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദീ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ്‌ മുത്തുകോയ തങ്ങള്‍ കണ്ണവം, കെ.പി ഹുസൈന്‍ സഅദി, പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഇബ്രാഹിം ബാഖവി കോട്ടക്കല്‍, അബ്ദുല്‍ ലത്വീഫ്‌ സഅദി കൊട്ടില, എം.എ അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പുര്‍, ഏണിയാടി അബ്ദുല്‍ കരീം സഅദി, ഇസ്‌മാഈല്‍ അഹ്‌സനി, മുല്ലച്ചേരി അബ്ദുല്‍ റഹ്‌മാന്‍ ഹാജി, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചീയ്യൂര്‍, ഇബ്രാഹിം സഅദി വിട്ടല്‍ ഷാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട്‌, അഹ്‌മദ്‌ ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.