സഅദിയ്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ കായിക മേള സമാപിച്ചു.

ദേളി: സഅദിയ്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ കായിക മേള രണ്ട്‌ ദിനങ്ങളിലായി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട്‌ എന്‍.എ.സുലൈമാന്‍ ഉല്‍ഘാടനം ചെയ്‌ത്‌ മാര്‍ച്ച്‌ പാസ്റ്റില്‍ നിന്ന്‌ സല്യൂട്ട്‌ സ്വീകരിച്ചു. സ്‌കൂള്‍ മാനേജര്‍ എം.എ.അബ്ദുല്‍ വഹാബ്‌ പതാക ഉയര്‍ത്തി. പ്ലസ്‌ടു വിദ്യാര്‍ത്ഥികളുടെ വര്‍ണശബളമായ സിസ്‌പ്ലേയോട്‌ കൂടിയാണ്‌ പരിപാടി ആരംഭിച്ചത്‌. ആറു വിഭാഗങ്ങളില്‍ അമ്പത്തിയൊന്ന്‌ ഇനങ്ങളിലായി നടന്ന മത്സരത്തില്‍ ഗ്രീന്‍ ഹൗസ്‌ ചാമ്പ്യന്‍സ്‌ പട്ടം നേടി. പ്രിന്‍സിപ്പല്‍ ഹനീഫ്‌ സ്വാഗതവും ക്ലബ്ബ്‌ കോര്‍ഡിനേറ്റര്‍ റഷീദ്‌ പള്ളങ്കോട്‌ നന്ദിയും പറഞ്ഞു.school sports