ജാമിഅ സഅദിയ്യ: കുമ്പോല്‍ തങ്ങള്‍ പ്രസിഡണ്ട്‌, ഫസല്‍ തങ്ങള്‍ ജന: സെക്രട്ടറി, മാഹിന്‍ ഹാജി ട്രഷറര്‍

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ കേന്ദ്ര കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം 3 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ്‌ കെ.എസ്‌.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ (പ്രസിഡണ്ട്‌), കെ.പി.ഹംസ മുസ്‌ലിയാര്‍ ചിത്താരി, എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ (വൈസ്‌ പ്രസിഡണ്ടുമാര്‍), സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ (ജ. സെക്രട്ടറി), എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌ (വര്‍ക്കിംഗ്‌ സെക്രട്ടറി), ഹാജി സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്‌ (ജോ.സെക്രട്ടറിമാര്‍), മാഹിന്‍ ഹാജി കല്ലട്ര (ട്രഷറര്‍) എന്നിവരെയും സെക്രട്ടറിയേറ്റ്‌ അംഗങ്ങളായി സയ്യിദ്‌ കെ.എസ്‌.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ, എ.പി.അബ്ദുല്ല മുസ്‌ ലിയാര്‍ മാണിക്കോത്ത്‌, സി.അബ്ദുല്ല മുസ്‌ ലിയാര്‍ ഉപ്പള, കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്‌, സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം, ബി.എസ്‌.അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്‌, ഷാഫി ഹാജി കീഴൂര്‍, എം.എ.അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, മുല്ലച്ചേരി അബ്ദുല്‍ റഹ്‌മാന്‍ ഹാജി, അബ്ദുല്‍ കരീം സഅദി ഏണിയാടി എന്നിവരെയും തിരഞ്ഞെടുത്തു.

news coomiteeസയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങളുട പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം സമസ്‌ത വൈസ്‌ പ്രസിഡണ്ട്‌ എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉല്‍ഘാടനം ചെയ്‌തു. പ്രസിഡണ്ട്‌ സയ്യിദ്‌ കെ.എസ്‌.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്‌ത ട്രഷറര്‍ കെ.പി.ഹംസ മുസ്‌ലിയാര്‍ ചിത്താരി ആമുഖ പ്രഭാഷണം നടത്തി. 2020ല്‍ നടക്കുന്ന ഗോള്‍ഡന്‍ ജുബിലിയോടനുബന്ധിച്ച്‌ പൂര്‍ത്തിയാക്കേണ്ട വിവിധ പദ്ധതികളുടെ പ്രഖ്യാപനം വര്‍ക്കിംഗ്‌ സെക്രട്ടറി എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌ നിര്‍വ്വഹിച്ചു. എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ എം.അബ്‌ദുല്‍ റഹ്‌മാന്‍ കല്ലായി വരവ്‌ ചിലവ്‌ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.
കെ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ്‌.അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ്‌ ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ്‌ അഷ്‌ റഫ്‌ തങ്ങള്‍ മഞ്ഞംപാറ, പി.കെ.അബൂബക്കര്‍ മൗലവി തളിപ്പറമ്പ്‌, ടി.സി.മുഹമ്മദ്‌ കുഞ്ഞി ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്‌, പി.കെ. അലിക്കുഞ്ഞി ദാരിമി, സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മുല്ലച്ചേരി അബ്ദുല്‍ റഹ്‌മാന്‍ ഹാജി, യൂസുഫ്‌ ഹാജി പെരുമ്പ, ചിത്താരി അബ്ദുല്ല ഹാജി, എം.എ.അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ റസാഖ്‌ സഅദി, ജലീല്‍ സഖാഫി മാവിലാടം, അലിക്കുട്ടി ഹാജി കാഞ്ഞങ്ങാട്‌, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല ഹാജി കളനാട്‌, അബ്ദുല്‍ ഹകീം സഅദി, എ.ബി. മൊയ്‌തു സഅദി ചേരൂര്‍, അബ്ദുല്‍ റസാഖ്‌ ഹാജി മേല്‍പ്പറമ്പ്‌, അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല ഹാജി ഫ്രീ കുവൈത്ത്‌, മുഹമ്മദ്‌ സഖാാഫി പാത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി, ഹൈദര്‍ ഹാജി കുണിയ, അലി മൊഗ്രാല്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.