മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസിന്ന്‌ സഅദിയ്യ സെന്ററില്‍ പ്രൗഢ തുടക്കം

വിദ്യാനഗര്‍: സുന്നീ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ മഹല്ല്‌ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന മഹ്‌ളറത്തുല്‍ ബദ്‌ രിയ്യ മജ്‌ലിസിന്റെ ജില്ലാ തല ഉല്‍ഘാടനത്തിന്‌ വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ പ്രൗഡമായ തുടക്കം കുറിച്ചു. സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ പരിപാടി ഉല്‍ഘാടനം ചെയ്‌തു. എ.പി.അബ്ദുല്ല മുസ്‌ ലിയാര്‍ മാണിക്കോത്ത്‌ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്‌ മുഖ്യ പ്രഭഖാഷണം നടത്തി.
14212754_943582165752493_5229774902589939745_nസയ്യിദ്‌ അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ്‌ യു.പി.എസ്‌.തങ്ങള്‍, ബി.എസ്‌.അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്ദുല്‍ഖാദര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, അബ്ദുല്‍ ഗഫാര്‍ സഅദി, മുനീര്‍ ബാഖവി തുരുത്തി, ഷാഫി സഖാഫി ഏണിയാടി, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട്‌, ബഷീര്‍ സഖാഫി കൊല്ല്യ അബ്ദുല്‍ ഖാദര്‍ സഅദി ആലംപാടി, ഇബ്രാഹിം സഖാഫി, അബ്ദുല്‍ സത്താര്‍ ഹാജി ചെമ്പരിക്ക, കുഞ്ഞി വിദ്യാനഗര്‍, സലീം കോപ്പ, മുഹമ്മദ്‌ ടിപ്പുനഗര്‍, അബ്ദുല്‍റഹ്‌ മാന്‍ ബോവിക്കാനം തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി സ്വാഗതവും മുനീര്‍ സഅദി നന്ദിയും പറഞ്ഞു.