സഅദിയ്യ ഖിസ്‌മുല്‍ ഇഅ്‌ദാദി സ്‌റ്റുഡന്റ്‌ അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയിലെ പ്രധാന സ്ഥാപനങ്ങളിലൊന്നായ ശരീഅത്ത്‌ കോളേജിന്റെ കീഴിലുള്ള ഖിസ്‌മുല്‍ ഇഅ്‌ദാദി സ്‌റ്റുഡന്റ്‌ അസോസിയേഷന്റെ 2016-17 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാ14021690_933614403415936_5980450344429861075_nഫിള്‌ ജഅ്‌ഫര്‍ പാറപ്പള്ളി (പ്രസിഡണ്ട്‌), ഉമര്‍ മുഖ്‌താര്‍ കുബണ്ണൂര്‍, സ്വദഖത്തുള്ള (വൈസ്‌ പ്രസിഡണ്ട്‌), അബ്ദുല്‍ ആസിഫ്‌ മുഡിപ്പു (ജനറല്‍ സെക്രട്ടറി), സലാം തളങ്കര, ആബിദ്‌ കുണിയ (ജോ.സെക്രട്ടറി), ശാഹുല്‍ ഹമീദ്‌ കര്‍ണൂര്‍ (ട്രഷറര്‍), നജ്‌മുദ്ദീന്‍ കൊടക്‌, സമദ്‌ ദേളി (കാമ്പസ്‌ ലീഡര്‍മാര്‍), ചീഫ്‌ എഡിറ്ററായി ശഹീമിനെയും മുസ്‌താഖ്‌ വളക്കഴ്‌ പബ്ലിഷറായി മുശ്‌താഖ്‌ വളക്കഴ്‌നെയും തിരഞ്ഞെടുത്തു.

ഖിസ ക്യാമ്പസില്‍ നടന്ന പരിപാടി അബ്ദുല്‍ ലത്വീഫ്‌ സഅദിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ്‌ ഇസ്‌മാഈല്‍ അല്‍ ഹാദീ തങ്ങള്‍ പാനൂര്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്ദുല്ല സഅദി ചിയ്യൂര്‍ നവസാരഥികളെ പ്രഖ്യാപിച്ചു. അബ്ദുല്‍ ഖാദര്‍ ഫാളിലി അല്‍ അഫ്‌ളലി, അസീസ്‌ സഅദി മഞ്ചേശ്വരം എന്നിവര്‍ സംബന്ധിച്ചു.