സഅദിയ്യയില്‍ ജലാലിയ്യ ദിഖ്‌റ്‌ ഹല്‍ഖയും കുടുംബ സംഗമവും നാളെ (ഞായര്‍)

ദേളി : ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന ജലാലിയ്യ ദിഖ്‌റ്‌ ഹല്‍ഖ നാളെ വൈകീട്ട്‌ 7 മണിക്ക്‌ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ്‌ ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ മുത്തുകോയ തങ്ങള്‍ കണ്ണവം, മുഹമ്മദ്‌ സ്വാലിഹ്‌ സഅദി തളിപ്പറമ്പ്‌ നേതൃത്വം നല്‍കും.
അനാഥ പെണ്‍കുട്ടികളോടൊപ്പം പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന്‌ ബനാത്ത്‌ ഓഡറ്റോറിയത്തില്‍ പ്രത്യേക കുടുംബ സംഗമം നടക്കും. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്‌ നേതൃത്വം നല്‍കും. സയ്യിദ്‌ ഇസ്‌മായീല്‍ ഹാദി തങ്ങള്‍ പാനൂര്‍, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌, അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി എന്നിവര്‍ സംബന്ധിക്കും.