സഅദിയ്യയില്‍ സ്വാതന്ത്ര ദിനാഘോഷത്തിന്‌ വിപുലമായ ഒരുക്കം

ദേളി : രാജ്യത്തിന്റെ 70 – ാമത് സ്വാതന്ത്ര ദിനം വിപുലമായി ആഘോഷിക്കാന്‍ ജാമിഅ സഅദിയ്യ അറബിയ്യ സ്ഥാപന കോര്‍ഡിനേഷന്‍ തീരുമാനിച്ചു.
രാവിലെ 7 മണിക്ക്‌ സഅദാബാദില്‍ വര്‍ക്കിംങ്‌ സെക്രട്ടറി എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌ ദേശീയ പതാക ഉയര്‍ത്തും. വിദ്യാര്‍ത്ഥികളില്‍ നിന്നും സല്യൂട്ട്‌ സ്വീകരിച്ച്‌ കൊണ്ട്‌ 2-india-independence-day-wallpaperകെ.കുഞ്ഞിരാമന്‍ എം.എല്‍.എ പരിപാടി ഉദ്‌ഘാടനം ചെയ്യും. ശരീഅത്ത്‌ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പാള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പ്രൊഫസര്‍ കെ.കെ ഹുസൈന്‍ ബാഖവി, സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, സയ്യിദ്‌ ഇസ്‌മായീല്‍ ഹാദി തങ്ങള്‍ പാനൂര്‍, എസ്‌.വൈ.എസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, മുസ്ലിം ജമാഅത്ത്‌ സെക്രട്ടറി ഹമീദ്‌ മൗലവി ആലംപാടി, എസ്‌.എസ്‌.എഫ്‌ ജില്ലാ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി, ജംഇയ്യതുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്‌ അഷ്‌റഫ്‌ സഅദി ആരിക്കാടി, ഉബൈദുള്ളാഹി സഅദി, അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഹിബ്ബത്തുള്ള അഹ്‌സനി, ഡോ. അഹ്‌മദ്‌ സഈദ്‌, സി.കെ അബ്ദുല്‍ ഖാദര്‍ ദാരിമി, കരീം സഅദി ഏണിയാടി, അബ്ദുല്‍ റഹ്‌മാന്‍ കല്ലായി, ഇസ്‌മായില്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം വിട്ടല്‍, ശറഫുദ്ദീന്‍ സഅദി, ഹാഫിള്‌ അഹ്‌മദ്‌ സഅദി, ഡോ.അബൂബക്കര്‍ മുട്ടത്തോടി തുടങ്ങിയവര്‍ സംബന്ധിക്കും.