സഅദിയ്യയില്‍ കാന്തപുരം ഉസ്‌താദിന്റെ പണ്ഡിത ദര്‍സ്സ്‌ നാളെ

ദേളി : അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പണ്ഡിത ദര്‍സ്സ്‌ ആഗസ്റ്റ്‌ 8 നാളെ ദേളി സഅദിയ്യയില്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറാ യുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടി സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്‌ഘാടനം ചെയ്യും. ശരീഅത്ത്‌ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പാള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ്‌ ഇസ്‌മായീല്‍ ഹാദി തങ്ങള്‍ പാനൂര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌, കെ.കെ ഹുസൈന്‍ ബാഖവി, കെ.പി ഹുസൈന്‍ സഅദി, ഉബൈദുളളാഹി സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.