സമന്വയ വിദ്യാഭ്യാസ രംഗത്ത്‌ സമൂഹം കരുത്താര്‍ജിക്കണം കുമ്പോല്‍ തങ്ങള്‍


ബംഗളൂരു : മതഭൗതീക വിദ്യാഭ്യാസ സമുച്ചയത്തിലൂടെ വിദ്യാര്‍ത്ഥി സമൂഹത്തെ സംസ്‌ക്കരിക്കേണ്ടത്‌ കാലത്തന്റെ ആവശ്യമാണെന്ന്‌ ജാമിഅ സഅദിയ്യഅറബിയ്യ ബംഗളൂരു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാറബ്ബ്‌ നഗര്‍ സഅദിയ്യ ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ കേന്ദ്രകമ്മിറ്റി പ്രസിഡണ്ട്‌ സയ്യിദ്‌ കെ എസ്‌ ആറ്റക്കോയ തങ്ങള്‍ . പ്രസ്‌താവിച്ചുasdf (1)

രാജ്യത്ത്‌ നടന്നു കൊണ്ടിരിക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രക്കാന്‍ ഭൗതിശിക്ഷണങ്ങള്‍ മാത്രം പര്യാപ്‌തമല്ല പരലോക ചിന്തയും ജീവിത വിശുദ്ധിയുമാണ്‌ ഇതിന്ന്‌ പരിഹാരം തങ്ങള്‍ പറഞ്ഞു. ജാമിഅ സഅദിയ്യ അറബിയ്യ ബംഗളൂരു കമ്മിറ്റി യാറബ്ബ്‌ നഗര്‍ സഅദിയ്യ ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജലാലിയ്യ സംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്‍ വര്‍ക്കിങ്‌ ചെയര്‍മാന്‍ എസ്‌. എസ്‌ ഖാദിര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു സഅദിയ്യ സെക്രട്ടറിയേറ്റ്‌ അംഗം പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി മുഖ്യ പ്രഭാഷണം നടത്തി ശാഫി സഅദി സ്വാഗതവും ഇസ്‌മായീല്‍ സഅദി കിന്യ നന്ദിയും പറഞ്ഞു