സഅദിയ്യയില്‍ കാന്തപുരത്തിന്റെ പണ്ഡിത ദര്‍സ്‌ ആഗസ്റ്റ്‌ 8ന്‌

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച്‌ വരുന്ന പണ്ഡിത ദര്‍സ്‌ ആഗസ്റ്റ്‌ 8ന്‌ രാവിലെ 9.30ന്‌ ദേളി സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
ജനറല്‍ സെ1426056619A P USTHADക്രട്ടറി സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ദര്‍സ്‌ പ്രസിഡണ്ട്‌ സയ്യിദ്‌ കെ.എസ്‌.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്‌ഘാടനം ചെയ്യും. ശരീഅത്ത്‌ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സയ്യിദ്‌ ഇസ്‌മായില്‍ ഹാദീ തങ്ങള്‍ പാനൂര്‍, എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌, കെ.കെ.ഹുസൈന്‍ ബാഖവി, കെ.പി.ഹുസൈന്‍ സഅദി, മുഹമ്മദ്‌ സ്വാലിഹ്‌ സഅദി, ഉബൈദുല്ലാഹ്‌ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.